കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍: വിശ്വരൂപനും ശ്രീകുമാറും പങ്കെടുക്കും
Friday, June 19, 2015 5:17 AM IST
വാഷിംഗ്ടണ്‍: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് ദേശീയ ഹിന്ദു സംഗമത്തില്‍ മാധ്യമപ്രവര്‍ത്തകരായ പി. വിശ്വരൂപനും പി. ശ്രീകുമാറും പങ്കെടുക്കും. ജനം ടിവിയുടെ മാനേജിംഗ് ഡയറക്ടറാണു വിശ്വരൂപന്‍. ജന്മഭൂമി ന്യൂസ് എഡിറ്ററായ ശ്രീകുമാര്‍ കെഎച്ച്എന്‍എ കേരള കോ-ഓര്‍ഡിനേറ്ററാണ്.

ജൂലൈ രണ്ടാം തീയതി മുതല്‍ അഞ്ചാം തീയതി വരെ നീണ്ടുനില്‍ക്കുന്ന ഈ ഹിന്ദു മഹാസംഗമം ഡാളസ് എയര്‍പോര്‍ട്ടിലുള്ള ഹയാത്ത് റീജന്‍സിയില്‍വച്ചായിരിക്കും നടക്കുക. മതാചാര്യന്മാര്‍, മതപണ്ഡിതര്‍, മതനേതാക്കള്‍, മന്ത്രിമാര്‍, സാമൂഹികസാംസ്കാരിക നേതാക്കള്‍ തുടങ്ങി മറ്റനേകം പ്രമുഖര്‍ ഇന്ത്യയിനിന്നും മറ്റു രാജ്യങ്ങളില്‍നിന്നുമായി ഈ അന്തര്‍ദേശീയ ഹിന്ദുസംഗമത്തില്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം