യൂഹാനോന്‍ മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ സഹോദരന്‍ നിര്യാതനായി
Friday, June 19, 2015 5:17 AM IST
ന്യൂയോര്‍ക്ക്: മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ ബിഷപ്പും മലബാര്‍ ഭദ്രാസന വലിയ മെത്രാപ്പോലീത്തയുമായ ഡോ. യൂഹാനോന്‍ മോര്‍ പീലക്സിനോസിന്റെ ജ്യേഷ്ഠ സഹോദരന്‍ പാമ്പാടി ഇലപ്പനാല്‍ പി.സി. ഏബ്രഹാം (അവറാച്ചന്‍-91) നിര്യാതനായി.

ഇലപ്പാനാല്‍ പരേതരായ കുരുവിള ചാക്കോയുടെയും അന്നമ്മയുടെയും പുത്രനാണ്. തോട്ടയ്ക്കാട് ചുണ്േടമണ്ണില്‍ കുടുംബാംഗം പരേതയായ മറിയാമ്മയാണ് ഭാര്യ. രാജു, പരേതയായ സൂസമ്മ എന്നിവരാണു മക്കള്‍. തിരുവഞ്ചൂര്‍ മഠത്തില്‍പ്പറമ്പില്‍ കുടുംബാഗം കുഞ്ഞുമോള്‍ ജാമാതാവാണ്.

പി.സി. ജോര്‍ജ്, പരേതനായ പി.സി. നൈനാന്‍, കെ.സി. തോമസ്, തങ്കമ്മ സ്കറിയ (ഫിലാഡല്‍ഫിയ) എന്നിവരാണ മറ്റ് സഹോദരങ്ങള്‍. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം