തിരുവനന്തപുരം ജില്ലാ അസോസിയേഷന്‍ നിലവില്‍ വന്നു
Thursday, June 18, 2015 6:03 AM IST
കുവൈറ്റ്: തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാരായ കുവൈറ്റിലെ പ്രവാസി മലയാളികള്‍ ചേര്‍ന്നു സംഘടന രൂപവത്കരിച്ചു. തിരുവനന്തപുരം നോണ്‍ റെസിഡന്റ് അസോസിയേഷന്‍ ഓഫ് കുവൈറ്റ് (ട്രാക്ക്) എന്നു പേരിട്ട സംഘടനയുടെ ഔപചാരികമായ ഉദ്ഘാടനം അബ്ബാസിയയിലെ എബനൈസര്‍ ഹാളില്‍ മുഖ്യരക്ഷാധികാരി എം.എ. ഹിലാല്‍ നിര്‍വഹിച്ചു.

പുതിയ ഭാരവാഹികളായി എം.എ. ഹിലാല്‍ (രക്ഷാധികാരി), വിധുകുമാര്‍ (പ്രസിഡന്റ്), അനില്‍കുമാര്‍ (വൈസ് പ്രസിഡന്റ്), പ്രവീണ്‍ ആറ്റുകാല്‍ (ജനറല്‍ സെക്രട്ടറി), ചന്ദ്രമോഹന്‍ (ജോ. സെക്രട്ടറി), ഫ്രാന്‍സിസ് (ട്രഷറര്‍), കൃഷ്ണകുമാര്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവരെയും ഓഡിറ്ററായി സുഭാഷ് ഗോമസിനെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഷമീര്‍ സലാം, ഷാജു കുമാര്‍, സുകുമാരന്‍ കുമാര്‍, അനില്‍ കുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

കുവൈറ്റിലെ തിരുവനന്തപുരം നിവാസികള്‍ക്കു വിരസമായ പ്രവാസ ജീവിതത്തില്‍ ഒന്നിച്ചു ചേരുന്നതിനൊരു വേദിയെന്ന നിലയിലാണു ട്രാക്കിന്റെ പ്രവര്‍ത്തനമെന്നും ജീവകാരുണ്യ സാമുഹ്യസേവനരംഗത്ത് ആത്മാര്‍ഥമായതും ശക്തവുമായൊരു പ്രവര്‍ത്തനമായിരിക്കും ട്രാക്ക് നല്‍കുകയെന്നും കുവൈറ്റിലെ പ്രാദേശിക സംഘടനകള്‍ക്ക് മാതൃകയായി പ്രവര്‍ത്തിക്കുകയാണു ലക്ഷ്യമെന്നും ഹിലാല്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍