ഇഫ്താര്‍ സ്നേഹസംഗമം ജൂണ്‍ 19ന്; അംബാസഡര്‍ മുഖ്യാതിഥി
Thursday, June 18, 2015 6:02 AM IST
കുവൈറ്റ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ ഇഫ്താര്‍ സ്നേഹ സംഗമം ജൂണ്‍ 19നു (വെള്ളി) വൈകുന്നേരം 4.30നു മസ്ജിദുല്‍ കബീറില്‍ നടക്കും.

ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിന്‍ സംഗമം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രമുഖ വാഗ്മിയും മേപ്പയ്യൂര്‍ സലഫി കോളജിലെ അധ്യാപകനുമായ കെ.പി. അബ്ദുള്‍ അസീസ് സ്വലാഹി മുഖ്യപ്രഭാഷണം നടത്തും. അറബി പ്രതിനിധികളും വിവിധ സംഘടനാനേതാക്കളും പങ്കെടുക്കമെന്ന് സംഘാടകര്‍ അറിയിച്ചു. സ്ത്രീകള്‍ക്കു പ്രത്യേക സൌകര്യം ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 99216681, 97228093.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍