ഇസ്ലാഹി സെന്റര്‍ പഠന ക്ളാസും നോമ്പുതുറയും
Thursday, June 18, 2015 6:01 AM IST
കുവൈറ്റ്: കുവൈറ്റ് കേരള ഇസ്ലാഹി സെന്ററിന്റെ ജഹറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം ജൂണ്‍ 19നു (വെള്ളി) വൈകുന്നേരം അഞ്ചിനു ജഹറ മസ്ജിദ് അഖലാഅ് അല്‍ ദുഫൈരിയില്‍ (ടെലികമ്യൂ ണിക്കേഷനു സമീപം) നടക്കും.

പരിപാടിയില്‍ കുവൈറ്റില്‍ ഔഖാഫ് മന്ത്രാലയത്തിന്റെ അതിഥികളായി സന്ദര്‍ശനത്തിനെത്തിയ വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി.എം. സാബിര്‍ നവാസ് മദനി, ജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ ലക്ചറര്‍ മഅഷൂഖ് സ്വലാഹി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസുകളെടുക്കും. സ്ത്രീകള്‍ക്കു പ്രത്യേക സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്: 66723620, 99230760.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍