എന്‍വൈഎംഎസ്സി 2015 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 20-ന്
Thursday, June 18, 2015 5:27 AM IST
ന്യൂയോര്‍ക്ക്: എന്‍വൈഎംഎസ്സി ട്രോഫിക്കുവേണ്ടിയുള്ള നാലാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2015 ജൂണ്‍ 20-നു (ശനിയാഴ്ച) രാവിലെ ഒമ്പതിനു ക്യൂന്‍സ് ഹൈസ്കൂള്‍ ഓഫ് ടീച്ചിംഗില്‍ (74/20 ഇീാാീി ണലമഹവേ ആഹ്റ, ആലഹഹലൃമലെ, ചഥ 11426) വച്ച് നടത്തപ്പെടുന്നതാണ്.

ആര്‍&ടി പ്രൊഡക്ഷന്‍സ് സ്പോണ്‍സര്‍ ചെയ്യുന്ന ക്യാഷ് അവാര്‍ഡ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കു ലഭിക്കുന്നതാണ്. ഏറ്റവും കൂടുതല്‍ മലയാളി ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റായിരിക്കുമിതെന്ന് കോ-ഓര്‍ഡിനേറ്റര്‍ സോണി പോള്‍ അറിയിച്ചു.

അമേരിക്കയുടേയും കാനഡയുടെയും വിവിധ ഭാഗങ്ങളില്‍നിന്നു 25-ല്‍പ്പരം ടീമുകള്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ചെറിയാന്‍ പെരുമാള്‍ (516 439 9087), റോബി വര്‍ഗീസ് (516 717 9956), തോമസ് ഉമ്മന്‍ (ലിജു) 646 327 6282, സോണി പോള്‍ (516 236 0142). രഘു നൈനാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം