സാന്‍ഫ്രാന്‍സിസ്കോ സെന്റ് ഗ്രിഗോറിയോസ് ഇടവക സ്കൂള്‍-കോളജ് വിദ്യാര്‍ഥികളെ അനുമോദിച്ചു
Thursday, June 18, 2015 5:27 AM IST
സാന്‍ഫ്രാന്‍സിസ്കോ: സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിലെ സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികളുടെ ഗ്രാജ്വേഷന്‍ പരിപാടികള്‍ ഇടവക വികാരി ഫാ. വില്‍സണ്‍ യോഹന്നാന്റെ അധ്യക്ഷതയില്‍ നടത്തപ്പെട്ടു. ഇടവക സെക്രട്ടറി ബെന്‍സി അലക്സ് മാത്യു ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

ഗോപിയോ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സണ്ണി കുലത്താക്കല്‍, ഡോ. ഹിരണ്‍ സഖറിയ, ഡീക്കന്‍ സാജു വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികളില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്ക് ഇടവകയുടെ വകയായി പ്രശംസാ ഫലകം നല്‍കി ആദരിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം