വെസ്റ്ചെസ്റര്‍ കൌണ്ടിയില്‍ ഇന്റര്‍നാഷണല്‍ യോഗ ആഘോഷങ്ങള്‍
Thursday, June 18, 2015 5:26 AM IST
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി അംഗീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ വെസ്റ്ചെസ്റര്‍ കൌണ്ടിയില്‍ ഇന്റര്‍നാഷണല്‍ യോഗ ഡേ ആഘോഷിച്ചു. ആര്‍ട്ട് ഓഫ് ലിവിംഗ്, ഗ്ളോബല്‍ സിറ്റിസണ്‍ ഫോറം, ഗ്ളോബല്‍ ഇന്ത്യന്‍ ഫോര്‍ ഭാരത് വികാസ്, തുടങ്ങി ഒട്ടനവധി സംഘടനകള്‍ സാരഥ്യം വഹിക്കുന്നുണ്ട്. ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് എല്ലാ സംഘടനകള്‍ക്കും സംഘാടകര്‍ക്കും എല്ലാവിധ സഹായങ്ങളും പ്രദാനം ചെയ്യുന്നുണ്ട്. ന്യൂയോര്‍ക്കില്‍ കോന്‍സുലെറ്റ് 12 വിവിധ പരിപാടികളില്‍ പിന്തുണ നല്‍കുന്നുണ്ട്. വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് ന്യൂയോര്‍ക്കില്‍ ടൈം സ്ക്വയര്‍, ലിങ്കണ്‍ സെന്റെര്‍, ഗണേഷ് ടെമ്പിള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന യോഗ സംരംഭങ്ങളെ അഭിസംബോധന ചെയ്യും.

വെസ്റ് ചെസ്റര്‍ കൌണ്ടിയിലെ സംഘാടകരായ ശിവദാസന്‍ നായര്‍ക്കും ഹാരി സിംഗിനും വെസ്റ് ചെസ്റര്‍ കൌണ്ടി എക്സിക്യൂട്ടീവ് റോബ് അസ്റൊരിനോ എല്ലാവിധ സഹായസഹകരണങ്ങളും നല്കി പ്രോല്‍സാഹിപ്പിക്കുകയുണ്ടായി. വല്‍ഹാല കെന്‍സികൊ ഡാം പ്ളാസയില്‍ ജൂണ്‍ 15 നു നടന്ന യോഗ ഡേ അദ്ദേഹമാണ് ഉദ്ഘാടനം ചെയ്തത്. മഴയെ പോലും അവഗണിച്ചു ധാരാളം ആളുകള്‍ പങ്കെടുത്തു ഒരു വന്‍ വിജയമാക്കി. ഭഗവതി മിസ്ത്രി, വന്ദന പുരി, ദീപ്തി നായര്‍, മധുരിക അരവിന്ദ്, മനോജ് കൈപ്പിള്ളി, രാജേഷ് രവീന്ദ്രനാഥ്, ദിലീപ് കുമാര്‍ തങ്കപ്പന്‍, തുടങ്ങി അനവധി യോഗ പരിശീലകര്‍ പങ്കെടുത്തു. സെന്ററിംഗ്, വാം അപ്പ്, അസനാസ്, സൂര്യ നമസ്കാര്‍, റിലാക്സേഷന്‍, ധ്യാനം, ഇവ ഉള്‍പ്പെടുത്തിയിരുന്നു. സംഘാടകരെയും യോഗ പരിശീലകരെയും കൌണ്ടി ഓഫീസ് ആദരിച്ചു. ഡോ ജയശ്രീ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം