ജോര്‍ജ് കുര്യന്റെ സംസ്കാരം വെള്ളിയാഴ്ച
Thursday, June 18, 2015 5:25 AM IST
ന്യൂജേഴ്സി: ഇക്കഴിഞ്ഞ ദിവസം ന്യൂജേഴ്സിയില്‍ നിര്യാതനായ ആദ്യകാല അമേരിക്കന്‍ കുടിയേറ്റ മലയാളിയും, സാഹിത്യകാരനുമായ ജോര്‍ജ് കുര്യന്റെ (77) പൊതുദര്‍ശനം ജൂണ്‍ 18-നു (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലുവരേയും, വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരേയും ബ്ളൂ ഫീല്‍ഡിലുള്ള ഛ’ആീ്യഹല’ എൌിലൃമഹ ഒീാല -ല്‍ വച്ച് നടക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പതിനു റോസ് ലാന്റിലുള്ള ട. ചശരവീഹമ ഇീിമിെേശിേല മിറ ഒലഹലി ഏൃലലസ ഛൃവീേറീഃ ഇവൌൃരവ -ല്‍സംസ്കാര ശുശ്രൂഷയും തുടര്‍ന്ന് ഈസ്റ് ഹാനോവറിലെ ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്കാരവും നടത്തുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

മാതൃ ഇടവകയായ ക്ളിഫ്റ്റന്‍ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സംസ്കാരശുശ്രൂഷകള്‍ക്കു മലങ്കര ഓര്‍ത്തഡോക്സ് സഭ കണ്ടനാട് വെസ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത തിരുമനസുകൊണ്ടു മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്. ക്ളിഫ്റ്റന്‍ സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി റവ. ഫാ. മാത്യു തോമസ് (ഷിനോജ് അച്ചന്‍) വേയ്ക്കിനും, സംസ്കാര ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കും. ഭദ്രാസനത്തിലെ വന്ദ്യ കോര്‍ എപ്പിസ്കോപ്പമാര്‍, വൈദിക ശ്രേഷ്ഠര്‍ എന്നിവര്‍ ശുശ്രൂഷകളില്‍ പങ്കുചേരുന്നതാണ്. ജോര്‍ജ് ഏബ്രഹാം, ന്യൂജേഴ്സി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം