ഷിക്കാഗോ സോഷ്യല്‍ ക്ളബ്ബ് ഫാമിലി പിക്നിക് ജൂണ്‍ 21ന്
Wednesday, June 17, 2015 5:24 AM IST
ഷിക്കാഗോ : ഷിക്കാഗോ സോഷ്യല്‍ ക്ളബ്ബ് എല്ലാ വര്‍ഷവും നടത്തിവരുന്ന വാര്‍ഷിക ഫാമിലി പിക്നിക് ജൂണ്‍ 21 നു (ഞായര്‍) ഉച്ചയ്ക്ക് ഒന്നു മുതല്‍ മോര്‍ട്ടന്‍ ഗ്രേവ് ലിങ്കന്‍ പാര്‍ക്കില്‍ നടക്കും. പിക്നിക് മുന്‍ പ്രസിഡന്റ് സൈമണ്‍ ചാമക്കാലപ്പടവില്‍ ഉദ്ഘാടനം ചെയ്യും.

വ്യത്യസ്തത നിറഞ്ഞ ഫാമിലി പിക്നിക്കിനു ഭാരവാഹികള്‍ക്ക് പുറമേ ബൈജു കുന്നേല്‍, സജി തേക്കുനില്‍ക്കുന്നതില്‍, സാബു ഇലവുങ്കല്‍, ടോമി ഇടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കും. സ്നേഹ വിരുന്ന്, കലാ കായിക മത്സരങ്ങള്‍, ഗ്രൂപ്പ് ഗെയിംസുകള്‍ എന്നിവയ്ക്ക് പുറമേ ‘ടലേമസല മ വേല ജമൃസ’ എന്ന വ്യത്യസ്തമായ പ്രോഗ്രാമിന് ഷാജി നിരപ്പില്‍, സണ്ണി കണ്ണാല എന്നിവര്‍ നേതൃത്വം നല്‍കും.

ഇരിനൂറില്‍പരം ആളുകള്‍ പങ്കെടുക്കുന്ന ഫാമിലി പിക്നിക്കിന് സാജു കണ്ണമ്പള്ളി, സിബി കദളിമറ്റം, ജോയ് നെല്ലാമറ്റം, പ്രതീപ് തോമസ്, സണ്ണി ഇണ്ടികുഴി എന്നിവര്‍ നേതൃത്വം നല്‍കും.

ലോക പിതൃദിനത്തില്‍ നടത്തുന്ന പിക്നിക്കിലേക്ക് എല്ലാ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളെയും സോഷ്യല്‍ ക്ളബ്ബിന്റെ അഭ്യുദയകാംഷികളെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

വിലാസം: 6500 ഘശിരീഹി അ്ല. ങീൃീി ഏൃീ്ല.

റിപ്പോര്‍ട്ട്: ജോയി നെല്ലാമറ്റം