ന്യൂയോര്‍ക്ക് വെസ്റ്ചെസ്റര്‍ കൌണ്ടിയില്‍ ഇന്റര്‍നാഷണല്‍ യോഗ ഡേ സെലിബ്രേഷന്‍
Wednesday, June 17, 2015 5:24 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 സെപ്റ്റംബര്‍ 27ന് ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ 2014 ഡിസംബര്‍ 11 നു ലോകരാഷ്ട്രങ്ങളുടെ സമ്മതത്തോടെ ഐക്യരാഷ്ട്രസഭ ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനമായി അംഗീകരിക്കുകയായിരുന്നു. അതിനുശേഷമുള്ള ആദ്യത്തെ അന്താരാഷ്ട്ര ലോകദിനം 2015 ജൂണ്‍ 21നു ലോകമെമ്പാടും അത്യുത്സാഹത്തോടെ കൊണ്ടാടുകയാണ്.

ആര്‍ട്ട് ഓഫ് ലിവിംഗ്, ഗ്ളോബല്‍ സിറ്റിസണ്‍ ഫോറം, ഗ്ളോബല്‍ ഇന്ത്യന്‍ ഫോര്‍ ഭാരത് വികാസ്, തുടങ്ങി ഒട്ടനവധി സംഘടനകള്‍ സാരഥ്യം വഹിക്കുന്നുണ്ട്. ന്യൂ യോര്‍ക്ക് ഇന്ത്യന്‍ കോന്‍സുലേറ്റ് എല്ലാ സംഘടനകള്‍ക്കും സംഘാടകര്‍ക്കും എല്ലാവിധ സഹായങ്ങളും പ്രധാനം ചെയ്യുന്നുണ്ട്. ന്യൂയോര്‍ക്കില്‍ കോണ്‍സുലേറ്റ് 12 വിവിധ പരിപാടികളില്‍ പിന്തുണ നല്‍കുന്നുണ്ട്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ന്യൂയോര്‍ക്കില്‍ ടൈം സ്ക്വയര്‍, ലിങ്കണ്‍ സെന്റര്‍, ഗണേഷ് ടെംബിള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന യോഗ സംരംഭങ്ങളെ അഭിസംബോധന ചെയ്യും.

വെസ്റ്ചെസ്റര്‍ കൌണ്ടിയിലെ സംഘാടകരായ ശിവദാസന്‍ നായര്‍ക്കും ഹാരി സിംഗിനും വെസ്റ് ചെസ്റര്‍ കൌണ്ടി എക്സിക്യൂട്ടീവ് റോബ് അസ്റോരിനോ എല്ലാവിധ സഹായസഹകരണങ്ങളും നല്‍കി പ്രോല്‍സാഹിപ്പിച്ചു. വല്‍ഹാല കെന്‍സികൊ ഡാം പ്ളാസയില്‍ ജൂണ്‍ 15നു നടന്ന യോഗ ഡേ റോബ് അസ്റോരിനോ ഉദ്ഘാടനം ചെയ്തു. മഴയെ പോലും അവഗണിച്ചു ധാരാളം പേര്‍ പങ്കെടുത്തു. വരും വര്‍ഷങ്ങളില്‍ ഇതിലും വിപുലമായി നടത്താന്‍ കഴിയട്ടെ എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഭഗവതി മിസ്ത്രി, വന്ദന പുരി, ദീപ്തി നായര്‍, മധുരിക അരവിന്ദ്, മനോജ് കൈപ്പിള്ളി, രാജേഷ് രവീന്ദ്രനാഥ്, ദിലീപ്കുമാര്‍ തങ്കപ്പന്‍ തുടങ്ങി അനവധി യോഗ പരിശീലകര്‍ പങ്കെടുത്തു. സെന്ററിംഗ്, വാം അപ്പ്, അസനാസ്, സൂര്യ നമസ്കാര്‍, റിലാക്സേഷന്‍, ധ്യാനം എന്നിവ ഉള്‍പ്പെടുത്തിയിരുന്നു. സംഘാടകരേയും യോഗ പരിശീലകരെയും കൌണ്ടി ഓഫീസ് ആദരിച്ചു.

റിപ്പോര്‍ട്ട്: ഡോ. ജയശ്രീ നായര്‍