ബാല്‍ക്കണി തകര്‍ന്നു വീണ് ആറു കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു
Wednesday, June 17, 2015 5:23 AM IST
ബെര്‍ക്കിലി (കാലിഫോര്‍ണിയ): കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിക്കു സമീപമുളള അപ്പാര്‍ട്ട്മെന്റിലെ ബാല്‍ക്കണി തകര്‍ന്നു വീണ് അഞ്ച് ഐറീഷ് കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആറു വിദ്യാര്‍ഥികള്‍ മരിക്കുകയും ഏഴു പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ജൂണ്‍ 16നു (ചൊവ്വ) പുലര്‍ച്ചെ ഒന്നിനാണു സംഭവം. ഒരു വിദ്യാര്‍ഥിയുടെ 21-ാം ജന്മദിനം ആഘോഷിക്കുന്നതിന് ഒരു വിദ്യാര്‍ഥികള്‍ ബാല്‍ക്കണിയില്‍ ഒരുമിച്ചു കൂടിയതായിരുന്നു. ഇവരുടെ ഭാരം താങ്ങാനാവാതെയാണു ബാല്‍ക്കണി തകര്‍ന്നു വീണത്.

സാന്‍ഫ്രാന്‍സിസ്കൊ ബെ ഏരിയായില്‍ താമസിച്ചിരുന്ന ഐറിഷ് വിദ്യാര്‍ഥികള്‍ താത്കാലിക വര്‍ക്ക് പെര്‍ ലാറ്റിന്‍ അവധിക്കാല ജോലി ക്കെത്തിയതായിരുന്നു.

ഐറിഷ് കോണ്‍സുലര്‍ ജനറല്‍ സംഭവത്തില്‍ അനുശോചിച്ചു. മരിച്ച വിദ്യാര്‍ഥികളുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍വവിധ സഹായങ്ങളും നല്‍കുമെന്നു ജനറല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍