യോങ്കേഴ്സില്‍ അന്തര്‍ദേശീയ യോഗാ ദിനാചരണം ജൂണ്‍ 21ന്
Wednesday, June 17, 2015 5:21 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യാ ഗവണ്‍മെന്റിന്റെ ആഹ്വാനം അനുസരിച്ച് ജൂണ്‍ 21-ന് ലോകമെമ്പാടും അന്തര്‍ദേശീയ യോഗാ ദിനമായി ആചരിക്കുന്നു. പ്രസ്തുത പരിപാടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജൂണ്‍ 21-നു (ഞായര്‍) രാവിലെ ഒമ്പതു മുതല്‍ 12 വരെ യോങ്കേഴ്സിലെ ഇന്തോ- അമേരിക്കന്‍ യോഗാ ഇന്‍സ്റിറ്റ്യൂട്ടില്‍ യോഗാ ദിനം ആചരിക്കുന്നു.

യോഗാ ഗുരു തോമസ് കൂവള്ളൂരിന്റെ നേതൃത്വത്തിലായിരിക്കും പരിപാടി നടത്തുക. താത്പര്യമുള്ളവര്‍ സ്വന്തമായി യോഗാ മാറ്റുകൂടി കൊണ്ടുവരേണ്ടതാണ്. വിവരങ്ങള്‍ക്ക്: തോമസ് കൂവള്ളൂര്‍ 914 409 5772, ഇമെയില്‍: ഷേസ്ീീമഹഹീീൃ@ഹശ്ല.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം