ദമാം കെഎംസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിക്കു പുതിയ നേതൃത്വം
Wednesday, June 17, 2015 5:15 AM IST
ദമാം: സൌദി കിഴക്കന്‍ പ്രവിശ്യയിലെ ആലപ്പുഴ ജില്ലാ കെഎംസിസി പ്രവര്‍ത്തകരുടെ ദമാം ആസ്ഥാനമായുള്ള കൂട്ടായ്മ ദമാം ആലപ്പുഴ ജില്ലാ കെഎംസിസി കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ഷാജി മാന്നാര്‍ (ചെയര്‍മാന്‍), എ.ആര്‍. സലാം ആലപ്പുഴ (പ്രസിഡന്റ്), മുഹമ്മദലി കുന്നുമ്മ, ഫൈസല്‍ അബ്ദുള്‍ റഹ്മാന്‍ (വൈസ് പ്രസിഡന്റുമാര്‍), നുജൂം പാനൂര്‍ (ജനറല്‍ സെക്രട്ടറി), മാലിക് ഇസ്മായില്‍ കക്കാഴം, നവാസ് തൃക്കുന്നപ്പുഴ (ജോ. സെക്രട്ടറിമാര്‍), മുജീബ് ആലപ്പി (ട്രഷറര്‍) എന്നിവരെ കൂടാതെ പതിനഞ്ചംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.

ദമാം ജൂബിലി ഓഡിറ്റോറിയത്തില്‍ ഷാജി മാന്നാറിന്റെ അധ്യക്ഷതയില്‍ നടന്ന പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സൌദി നാഷണല്‍ കെഎംസിസി ട്രഷറര്‍ സി. ഹാഷിം ഉദ്ഘാടനം ചെയ്തു. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദമാമിലെത്തിയ ആലപ്പുഴ ജില്ലാ മുസ്സിം യൂത്ത് ലീഗ് ട്രഷറര്‍ പല്ലന ഷാജഹാന്‍ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.

കെഎംസിസി ദമാം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മാലിക് മഖ്ബൂല്‍ ആശംസകള്‍ നേര്‍ന്നു. തെരഞ്ഞെടുപ്പു നടപടി ക്രമങ്ങള്‍ കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി കിഴക്കന്‍ പ്രവിശ്യാ കണ്‍വീനര്‍ സക്കീര്‍ അഹമദ് നിയന്ത്രിച്ചു.

മുസ്ലിം ലീഗും, കെഎംസിസിയും പ്രഥമ പരിഗണനയില്‍ നടത്തി വരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ആലപ്പുഴ ജില്ലയില്‍ ഏകോപിപ്പിക്കുന്നതിന് പരമാവധി ശ്രമം നടത്തുമെന്നും ജില്ലയിലെ വിവിധ ആതുരാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സിഎച്ച് സെന്റര്‍, ഷിഹാബ് തങ്ങള്‍ റിലീഫ് സെല്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സലാം ആലപ്പുഴ സ്വാഗതവും നുജൂം പാനൂര്‍ കൃതജ്ഞതയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം