എംഎസ്എസ് വനിതാ വിംഗ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
Tuesday, June 16, 2015 5:57 AM IST
ദമാം: എംഎസ്എസ് അംഗങ്ങളുടെ കുട്ടികളില്‍ എല്‍കെജി മുതല്‍ 12 വരെ ക്ളാസുകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കു സംഘടനയുടെ വനിതാ വിഭാഗം അവാര്‍ഡുകള്‍ വിതരണം ചെയ്തു.

പ്രസിഡന്റ് ഡോ. ഉത്താന്‍ കോയ പരിപാടി ഉദ്ഘാടനം ചെയ്തു. ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതി ചെയര്‍മാന്‍ ഡോ. അബ്ദുസലാം പ്രഭാഷണം നടത്തി. എംഎസ്എസ് വനിതാ വിഭാഗം പ്രസിഡന്റ് സഫീന ലത്തീഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മജ്ബൂറ നൌഫല്‍ സ്വാഗതവും ജസീന ഫസല്‍ നന്ദിയും പറഞ്ഞു. നിഹാന്‍ നജീബ് ഖിറാഅത്ത് നടത്തി.

കുട്ടികള്‍ക്കുള്ള ട്രോഫികള്‍ ഡോ. ഉത്താന്‍ കോയ, ഡോ. അബ്ദുസലാം, നജീം ബഷീര്‍, സഫീന ലത്തീഫ്, സീനത്ത് നജീബ്, റുബീന ലത്തീഫ്, ഷംല നജീബ്, ബാസിയാന്‍ ശിഹാബ്, മുബീന മുസ്തഫ, ജസീന ഫസല്‍, മജ്ബൂറ എന്നിവര്‍ വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം