അബുദാബി മാര്‍ത്തോമ യുവജനസഖ്യം കണ്‍വന്‍ഷന്‍ ജൂണ്‍ 17 മുതല്‍ 20 വരെ
Tuesday, June 16, 2015 5:56 AM IST
അബുദാബി: മാര്‍ത്തോമ യുവജനസഖ്യം കണ്‍വന്‍ഷന്‍ ജൂണ്‍ 17നു (ബുധന്‍) മുതല്‍ 20 (ശനി) വരെ മുസഫ മാര്‍ത്തോമ ദേവാലയത്തില്‍ നടക്കും.

'പരിശുദ്ധത്മാവേ വരിക, ഞങ്ങളുടെ ദൌത്യമേഖലയെ പുതുക്കുക' എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി കിഡ്നി ഫൌണ്േടഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാനും ആക്സിഡന്റ് കെയര്‍ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് സ്ഥാപകനുമായ ഫാ. ഡേവിസ് ചിറമ്മല്‍ കണ്‍വന്‍ഷനു നേതൃത്വം നല്‍കും.

വൈകുന്നേരം 7.45 മുതല്‍ 9.45 വരെയാണു കണ്‍വന്‍ഷന്‍. വാഹന സൌകര്യം ക്രമീകരിച്ചിട്ടുണ്ട്.

അബുദാബി മാര്‍ത്തോമ ഇടവക വികാരി റവ. പ്രകാശ് ഏബ്രഹാം, സഹവികാരി റവ. ഐസക് മാത്യു, ബിജോയ് സാം, യുവജനസഖ്യം ഭാരവാഹികള്‍ എന്നിവരടങ്ങുന്ന കമ്മിറ്റി കണ്‍വന്‍ഷന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

വിവരങ്ങള്‍ക്ക് 0529173377.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള