ന്യൂ ഏജ് ഇന്ത്യ തെങ്ങമം ബാലകൃഷ്ണന്‍ സ്മാരക മാധ്യമ പുരസ്കാരം ഏര്‍പ്പെടുത്തുന്നു
Tuesday, June 16, 2015 4:26 AM IST
റിയാദ്: ന്യൂഏജ് ഇന്ത്യ സാംസ്കാരിക വേദി റിയാദ് ഘടകം ഗള്‍ഫ് മേഖലയിലുള്ള പ്രവാസി മാധ്യമ പ്രവര്‍ത്തകരെ ആദരിക്കുന്നതിനായി തെങ്ങമം ബാലകൃഷ്ണന്‍ സ്മാരക പുരസ്കാരം ഏര്‍പ്പെടുത്തുന്നു. ഇടതുപക്ഷ ചിന്തകനും മുന്‍ അടൂര്‍ എംഎല്‍എയും ജനയുഗം പത്രത്തിന്റെ പത്രാധിപരുമായിരുന്ന തെങ്ങമത്തിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പുരസ്കാരം ദൃശ്യ-അച്ചടി മാധ്യമ രംഗത്ത് ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മാധ്യമ പ്രവര്‍ത്തകനാണ് നല്‍കുന്നത്. പ്രവാസി വിഷയങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരികയും അതനു പ്രാധാന്യം നല്‍കുകയും ചെയ്ത 214 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള മികച്ച റിപ്പോര്‍ട്ടാണു അവാര്‍ഡിനായി പരിഗണിക്കുകയെന്നു ന്യൂ ഏജ് സാംസ്കാരിക വേദി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.

ഇതിലേക്കുള്ള എന്‍ട്രികള്‍ 2015 ജൂണ്‍ 30-നകം ലഭിച്ചിരിക്കണം. ഒരാളുടെ രണ്ടുറിപ്പോര്‍ട്ടുകളില്‍ കൂടുതല്‍ പരിഗണിക്കില്ല. ലേഖനങ്ങളും വാര്‍ത്താ ചിത്രങ്ങളും ിലംമഴലൃശ്യമറവ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0537914384 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ന്യൂ ഏജിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ചഋണ അഏഋ കചഉകഅ ടഅങടഗഅഞകഗഅ ഢഋഉക ഞകഥഅഉഒ എന്ന സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതാണ്. ന്യൂ ഏജിന്റെ വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി സക്കറിയ പുറക്കാട്, മീഡിയ കണ്‍വീനര്‍ ഷാനവാസ്, ജോ. കണ്‍വീനര്‍മാരായ വിനോദ് രാജ്, വിനോദ് മഞ്ചേരി, സാലി ആലുവ, സക്കീര്‍ വടക്കുംതല, രാജന്‍ നിലമ്പൂര്‍ എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍