അമിതവണ്ണം: ചികിത്സകളുമായി അബുദാബി യൂണിവേഴ്സല്‍ ഹോസ്പിറ്റല്‍
Tuesday, June 16, 2015 4:26 AM IST
അബുദാബി: ഹൃദ്രോഗം, പ്രമേഹം തുടങ്ങി നിരവധി ജീവിത ശൈലീ രോഗങ്ങള്‍ക്കു കാരണമാകുന്ന അമിതവണ്ണം നിയന്ത്രിക്കുന്നതിനു സഹായകരമായ നൂതന ചികിത്സാരീതികളുമായി യൂണിവേഴ്സല്‍ ഹോസ്പിറ്റല്‍ പുതിയ വിഭാഗം ആരംഭിച്ചു.

ലോകാരോഗ്യസംഘടനയുടെ കണക്കുകളനുസരിച്ചു അമിതവണ്ണം മൂലമുള്ള രോഗങ്ങള്‍ക്കു വിധേയരായി പ്രതിവര്‍ഷം മരണമടയുന്ന 34 ലക്ഷത്തോളം ആളുകളില്‍ ബഹുഭൂരിപക്ഷവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. കുട്ടികളിലെ പൊണ്ണത്തടിയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകുന്നു. ഇതിനെതിരേയുള്ള ബോധവത്കരണ പരിപാടികള്‍ക്കും യുണിവേഴ്സല്‍ ഹോസ്പിറ്റല്‍ തുടക്കം കുറിച്ചതായി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷബീര്‍ നെല്ലിക്കോട് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ചും, വിവിധ സ്കൂളുകളിലും ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു. അമിതവണ്ണ നിയന്ത്രണത്തിനു താക്കോല്‍ദ്വാര ശസ്ത്രക്രിയയാണു നിര്‍വഹിക്കുന്നത് .150 കിലോ ഭാരമുണ്ടായിരുന്ന നാലു പേരുടെ ശസ്ത്രക്രിയ വിജയകരമായി ചെയ്തതായും നൂറോളം രോഗികള്‍ ഇപ്പോള്‍ ശസ്ത്രക്രിയയ്ക്കായി എത്തിയിട്ടുണ്െടന്നും ഈ വിഭാഗത്തിന്റെ മേധാവി ഡോ. സാമി സാലേം അഹമ്മദ് അറിയിച്ചു.

ഡോ. ജോര്‍ജ് കോശി, ഡോ. എം.എസ്. സൌെദ്, ഡോ. അരുണ്‍ കോര, ഡോ. രജനീകാന്ത്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഹാമദ് അല്‍ ഹോസാനി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള