കുര്യാളശേരി അവാര്‍ഡ് ബ്രയന്‍ കുഞ്ചെറിയയ്ക്ക്
Tuesday, June 16, 2015 4:25 AM IST
ഷിക്കാഗോ: സീറോ മലബാര്‍ മതബോധന സ്കൂള്‍ 2014-15 അധ്യയന ര്‍ഷത്തെ മികച്ച വിദ്യാര്‍ഥിക്കുള്ള റവ. ഫാ. ആന്റണി കുര്യാളശേരി അവാര്‍ഡിനു ബ്രയന്‍ കുഞ്ചെറിയ തെരഞ്ഞെടുക്കപ്പെട്ടു. സ്കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ വച്ചു കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിച്ചു അനുമോദനങ്ങള്‍ നേര്‍ന്നു. ഇടവക അസി. വികാരി ഫാ. റോയ് മൂലേച്ചാലിലും, മതബോധന സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റര്‍ ജസ്ലിന്‍ സിഎംസിയും പ്രസ്തുത യോഗത്തില്‍ സന്നിഹിതരായിരുന്നു.

സോവിന്‍ കുഞ്ചെറിയയുടേയും ജോളിയുടെയും മകനായ ബ്രയന്‍ ഗ്ളെന്‍വ്യൂ സൌത്ത് ഹൈസ്കൂളില്‍ പഠനത്തിലും പാഠ്യേതര വിഭാഗത്തിലും ഒരുപോലെ മികവു പുലര്‍ത്തിയ വിദ്യാര്‍ഥിയാണ്. മെഡിക്കല്‍ ക്ളബ് പബ്ളിക് റിലേഷന്‍സ് ഡയറ്കടര്‍, ദേശി ക്ളബ് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ വളരെ പ്രശംസനീയമായി പ്രവര്‍ത്തിച്ചു. വോളണ്ടിയര്‍ ക്ളബായ കീ ക്ളബ്, സ്റുഡന്റ് ടു സ്റുഡന്റ് എന്നീ ക്ളബുകളില്‍ അംഗമായിരുന്ന ബ്രയന്‍ ഡിബേറ്റ് ടീമില്‍ നാഷണല്‍ ഫോറന്‍സിക് ലീഗ് സര്‍ട്ടിഫിക്കറ്റും നേടിയിരുന്നു.

സീറോ മലബാര്‍ കത്തീഡ്രലിലെ യൂത്ത് കോ-ഓര്‍ഡിനേറ്ററായ ബ്രയന്‍ അള്‍ത്താരശുശ്രൂഷകനും ചെറുപുഷ്പ മിഷന്‍ ലീഗിലെ അംഗവുമാണ്. ഗ്ളെന്‍ബ്രൂക്ക് പബ്ളിക് ലൈബ്രറിയിലും ഗ്ളെന്‍ബ്രൂക്ക് ഹോസ്പിറ്റലിലും വോളന്റിയറായി സേവനമനുഷ്ഠിച്ച ബ്രയന്‍ വിവിധ മെഡിക്കല്‍ ഓഫീസുകളില്‍നിന്ന് ഇന്റേണ്‍ഷിപ്പുകളും പൂര്‍ത്തിയാക്കിയിരുന്നു. ബീന വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം