ജോര്‍ജ് കുര്യന്‍ ന്യൂജേഴ്സിയില്‍ നിര്യാതനായി
Tuesday, June 16, 2015 4:24 AM IST
ന്യൂജേഴ്സി: ആദ്യകാല അമേരിക്കന്‍ കുടിയേറ്റ മലയാളിയും സാഹിത്യകാരനുമായ ജോര്‍ജ് കുര്യന്‍ (77) ജൂണ്‍ 15നു (തിങ്കളാഴ്ച) പുലര്‍ച്ചെ ന്യൂജേഴ്സിയിലെ ബ്ളൂംഫീല്‍ഡില്‍ നിര്യാതനായി. സംസ്കാരം പിന്നീടു ന്യൂജേഴ്സിയില്‍.

കോട്ടയം മീനടം മണിമലപ്പറമ്പില്‍ കുടുംബാംഗമാണു പരേതന്‍. കാക്കനാട് എരുമത്താനത്ത് കുടുംബാംഗമായ അന്നമ്മയാണ് സഹധര്‍മണി. ആഷ (കാലിഫോര്‍ണിയ), അനീഷ (ന്യൂജേഴ്സി), അനില്‍ (കാലിഫോര്‍ണിയ) എന്നിവര്‍ മക്കളും, മാര്‍ക്ക് ഫാരീസ് (കാലിഫോര്‍ണിയ), സെഫി ഫിലിപ്പ് (ന്യൂജേഴ്സി), ആഞ്ചല (കാലിഫോര്‍ണിയ) മരുമക്കളുമാണ്. ഈഹഹലി, അശ്യഹമ, അൃശ്യമിമ, ഖമ്യമി, ചീമവ എന്നിവരാണു കൊച്ചുമക്കള്‍.

ഇംഗ്ളീഷ്, മലയാള സാഹിത്യരംഗത്ത് സമഗ്ര സംഭാവനകള്‍ നടത്തിയിട്ടുള്ള അദ്ദേഹം നിരവധി ചെറുകഥകള്‍, നോവല്‍, നാടകങ്ങള്‍, ബാലസാഹിത്യകൃതികള്‍, എന്നിവ രചിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അാമ്വീി.രീാ പബ്ളിഷ് ചെയ്ത “ചമഴമഹമിറ ഇവൃീിശരഹലഛ്ലൃ വേല ഒശഹഹ മിറ ഉീംി വേല ഢമഹഹല്യ” എന്ന നോവല്‍ ഇതിനോടകം ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ഇതിന്റെ മലയാള പരിഭാഷ 'മലകളും താഴ് വരകളും' എന്ന പേരില്‍ നാഷണല്‍ ബുക്ക് സ്റാള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചലം ണീൃഹറ ീൃശല.രീാ ചീഫ് എഡിറ്ററാണ്.

ന്യൂജേഴ്സി ക്ളിഫ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകാംഗമാണ് പരേതന്‍. വിശദവിവരങ്ങള്‍ പിന്നീട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് ഏബ്രഹാം (973) 3387268.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം