കണ്ണൂര്‍ സലിമിന്റെ മരണത്തില്‍ കല കുവൈറ്റ് അനുശോചിച്ചു
Monday, June 15, 2015 5:13 AM IST
കുവൈറ്റ് സിറ്റി: മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച മാപ്പിളപ്പാട്ടു കലാകാരന്‍ കണ്ണൂര്‍ സലീമിന്റെ വേര്‍പാടില്‍ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് അനുശോചിച്ചു.

മാപ്പിളപ്പാട്ടിനെ മനുഷ്യഗന്ധിയായ തലത്തിലേക്കു ഉയര്‍ത്തിയ കണ്ണൂര്‍ സലിം, നിരവധി ചലച്ചിത്രങ്ങളിലും പാടിയിട്ടുണ്ട്. പ്രവാസികളുടെ ഗൃഹാതുരതയോടൊപ്പം പാടി നടന്ന കണ്ണൂര്‍ സലിം കഴിഞ്ഞ വര്‍ഷം കല കുവൈറ്റ് സംഘടിപ്പിച്ച സാംസ്കാരിക മേളയില്‍ കുടുംബസമേതം അതിഥിയായി പങ്കെടുക്കുകയും ഗാനമേളയ്ക്കു നേതൃത്വം കൊടുക്കുകയും ചെയ്തു. അനുഗ്രഹീത കലാകാരന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന കലാ കേരളത്തിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും വേദനയില്‍ കലയും പങ്കുചേരുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്തും ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യുവും അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍