ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ വൈദിക-സന്യസ്ത ധ്യാനം, വൈദിക സമ്മേളനം
Monday, June 15, 2015 5:13 AM IST
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ 2015 ജൂണ്‍ 15 മുതല്‍ 18 വരെ (തിങ്കള്‍- വ്യാഴം) തീയതികളില്‍ നടക്കുന്ന വൈദ#ക-സന്യസ്ത ധ്യാനത്തിനും, ജൂണ്‍ 18, 19 (വ്യാഴം, വെള്ളി) ദിവസങ്ങളില്‍ നടക്കുന്ന രൂപതയില്‍ സേവനം ചെയ്യുന്ന വൈദികരുടെ കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രൂപതാ ചാന്‍സിലര്‍ റവ. ഡോ. സെബാസ്റ്യന്‍ വേത്താനത്ത് അറിയിച്ചു. റവ. ഡോ. ജോസഫ് പ്ളാംപ്ളാനിയില്‍ നയിക്കുന്ന ധ്യാനത്തില്‍ പങ്കെടുക്കാന്‍ 85 പേര്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. സാര്‍വ്വത്രിക സഭ സന്യസ്ത വര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷം നടത്തുന്ന ഈ ധ്യാനം വൈദിക-സന്യസ്ത ജീവിതത്തില്‍ കൂടുതല്‍ ആത്മീയ ഉണര്‍വിന് കാരണമാകും. 15-നു (തിങ്കളാഴ്ച) വൈകുന്നേരം ആറുമണിക്ക് ആരംഭിക്കുന്ന ധ്യാനം 18ന് (വ്യാഴാഴ്ച) ഉച്ചയോടെ അവസാനിക്കും.

ധ്യാനത്തെത്തുടര്‍ന്ന്, രൂപതയില്‍ സേവനം ചെയ്യുന്ന ബഹുമാനപ്പെട്ട വൈദികരുടെ സമ്മേളനം 18-നു വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിനു ആരംഭിച്ച് 19-നു വെള്ളിയാഴ്ച ഉച്ചയോടെ സമാപിക്കും. 46വൈദികര്‍ പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുക്കും. കുടുംബ വര്‍ഷത്തോടനുബന്ധിച്ച് രൂപതയില്‍ നടന്നുകൊണ്ടിരിക്കുന്ന അജപാലന പ്രവര്‍ത്തനങ്ങളെ യോഗം വിലയിരുത്തും. 2015 സെപ്റ്റംബര്‍ മാസത്തില്‍ ഫിലാഡല്‍ഫിയയില്‍ വച്ചു നടക്കുന്ന ഏഴാമത് കുടുംബ സമ്മേളനത്തെക്കുറിച്ചുള്ള ചിന്തകള്‍ക്കും യോഗം പ്രാധാന്യം നല്‍കും. രൂപതയുടെ കത്തീഡ്രല്‍ ദേവാലയത്തിലാണ് (5000 ട. ഇവമൃഹ ഞീമറ, ആലഹഹീീംറ, കഘ 60104) ധ്യാനവും വൈദിക സമ്മേളനവും നടക്കുന്നത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം