ഷിക്കാഗോ: സെപ്റ്റംബര്‍ നാലു മുതല്‍ അമേരിക്കയില്‍ അരങ്ങേറുന്ന ജയറാം ഷോ 2015നു വേണ്ടിയുള്ള ഒരുക്കങ്ങള്‍ കലാകാരന്മാര് കേരളത്തില്‍ ആരംഭിച്ചു. ഈ മാസം എട്ടിനു കൊച്ചിയിലെ ഹോട്ടല്‍ വൈറ്റ് ഫോര്‍ട്ടില്‍ ആണ് ആദ്യ മീറ്റിംഗ് നടന്നത്. നടന് ജയറാം , നാദിര്‍ഷ , പിഷാരടി , ധര്മജന്, സാജു നവോദയ, ബിബിന്‍, വിഷ്ണു, ആര്യ, ഹരിശ്രീ യൂസഫ്, നൃത്ത സംവിധയകന് ശ്രീജിത്ത്, ഡെല്‍സി തുടങ്ങിയ കലാകാരന്മാരും, സ്പോണ്‍സര്‍മാരില്‍നിന്നു ഡോ. സക്കറിയ തോമസ്, ബിനു സെബാസ്റ്യന്‍, ശ്രീജിത്ത് രാം എന്നിവരും പങ്കെടുത്തു.
നിലവാരവും പുതുമയുമുള്ള ഇനങ്ങളെ ഇനി പ്രേക്ഷകര്‍ ആസ്വദിക്കുകയുള്ളുവെന്നും അതിനുവേണ്ടി കാര്യമായ പരിശ്രമവും പരിശീലനവും നടത്തേണ്ട ആവശ്യകത ഉണ്െടന്നും പ്രധാന താരമായ ജയറാം പറഞ്ഞു. ജൂണ്‍ മാസത്തില്‍ രണ്ടു ദിവസവും ജൂലൈ മാസത്തില്‍ മൂന്നും, ഓഗസ്റ് മൂന്നാം വാരം പത്തുദിവസം നീണ്ടു നില്കുന്ന പരിശീലന ക്യാമ്പും എല്ലാ താരങ്ങളെയും പങ്കെടുപ്പിച്ചു കൊച്ചിയില്‍ വച്ച് നടത്താന്‍ തീരുമാനിച്ചു.
ബഡായി ബംഗ്ളാവ് അടക്കം നിരവധി ഹിറ്റ് ടിവി പരിപാടികള്‍ക്കും, ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന അമര്‍ അക്ബര്‍ അന്തോണി എന്ന മള്‍ട്ടി സ്റാര്‍ ചിത്രത്തിനും തിരക്കഥ ഒരുക്കുന്ന വിഷ്ണുവും ബിപിനും ആണ് ഈ ഷോയുടെ സ്ക്രിപ്റ്റ് ഒരുക്കുന്നത്. കോമഡി താരങ്ങളായ രമേഷ് പിഷാരടി, ധര്മജന്, സാജു നവോദയ എന്നിവരുടെ നേതൃത്തത്തില്‍ ആണു കോമഡി സ്കിറ്റുകള്‍ ഒരുങ്ങുന്നത്. പ്രിയാമണിയും ആര്യയും നൃത്ത സംവിധായകന് ശ്രീജിത്തും സദസിനെ ത്രസിപ്പിക്കുന്ന നൃത്ത രംഗങ്ങള്‍ ഒരുക്കും. ഉണ്ണിമേനോന്, ഡെല്‍സി, നാദിര്‍ഷ, കീ ബൊര്ഡിസ്റ് ശരത് എന്നിവര്‍ ഒരുമിച്ചു ഗാനങ്ങളുടെ ഒരുക്കങ്ങള്‍ നടത്തും.
യുണൈറ്റഡ് ഗ്ളോബല്‍ മീഡിയ എന്റര്ടൈന്മെന്റും, ഫ്രീഡിയ എന്റര്ടൈന്മെന്റും ചേര്‍ന്നാണ് ഈ മെഗാഷോ അണിയിച്ചൊരുക്കുന്നത്. ബോബി ചെമ്മണ്ണൂര്‍ ജയറാം ഷോ 2015 യുഎസ്എ എന്ന ഈ ഷോയുടെ മെഗാ സ്പോന്സര് ബോബി ചെമ്മണൂര്‍ ആണ്. മറ്റ് സ്പോണ്‍സര്‍മാര്‍ റേഡിയോ മലയാളം , ഏബിള്‍ മോര്‍ട്ട്ഗേജ് ജെയിംസ് ഊലത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: വു://ംംം.ൌിശലേറഴഹീയമഹാലറശമലിലൃേമേശിാലി.രീാ /
വു://ഴീീ.ഴഹ/9്യ1ം9ൃ
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം