ബേബി തോമസ് നായ്ക്കംപറമ്പില്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി
Monday, June 15, 2015 5:12 AM IST
ന്യൂയോര്‍ക്ക്: പത്തനംതിട്ട മൈലപ്ര നായ്ക്കംപറമ്പില്‍ പരേതരായ ഇടിക്കുള തോമസിന്റെയും മറിയാമ്മ തോമസിന്റെയും മകന്‍ ബേബി തോമസ് (ബേബിച്ചാന്‍ -77) ന്യൂയോര്‍ക്കിലെ നോര്‍ത്ത് ഷോര്‍ ഹോസ്പിറ്റലില്‍ ജൂണ്‍ 13-നു (ശനിയാഴ്ച) നിര്യാതനായി.

ജൂണ്‍ 16-നു (ചൊവ്വാഴ്ച) ന്യൂ ഹൈഡ് പാര്‍ക്കിലുള്ള പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതുവരെ വെയ്ക് സര്‍വീസും തുടര്‍ന്നു ജൂണ്‍ 17ന് (ബുധനാഴ്ച) ഇടവക ദേവാലയമായ എല്‍മോണ്ട് സെന്റ് വിന്‍സെന്റ് ഡി പോള്‍ മലങ്കര കാത്തലിക് കത്തീഡ്രല്‍ ദേവാലയത്തില്‍ രാവിലെ പത്തിനു സംസ്കാരശുശ്രൂഷകള്‍ ആരംഭിച്ച് ലോംഗ് ഐലന്‍ഡ് ഫാമിംഗ് ഡെയില്‍ സെന്റ് ചാള്‍സ് കാത്തലിക് സെമിത്തേരിയില്‍ സംസ്കാരം നടക്കും.

ഊന്നന്‍പാറയ്ക്കല്‍ മറിയാമ്മ ബേബിയാണു ഭാര്യ. തോമസ് ബേബി (മനോജ്), വര്‍ഗീസ് ബേബി (മാക്സ്) എന്നിവര്‍ മക്കളും, റിന്‍സി ബേബി, സോഫിയ ജോണിക്കുട്ടി എന്നിവര്‍ മരുമക്കളുമാണ്. കൊച്ചുമക്കള്‍: ജോഷ്വാ, ജോര്‍ഡന്‍, ജോണ്‍ തോമസ്. സഹോദങ്ങള്‍: എന്‍.റ്റി. വര്‍ഗീസ്, അന്നമ്മ തോമസ്. മലങ്കര കാത്തലിക് എക്സാര്‍ക്കേറ്റ് ബിഷപ് തോമസ് മാര്‍ യൌസേബിയോസ് സഹോദരപുത്രനാണ്.

പൊതുദര്‍ശനത്തിനും, സംസ്കാര ശുശ്രൂഷകള്‍ക്കും മലങ്കര കാത്തലിക് എക്സാര്‍ക്കേറ്റ് ബിഷപ് ഡോ. തോമസ് മാര്‍ യൌസേബിയോസും തിരുവല്ല അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസും നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏബ്രഹാം തോമസ് (ജോസ്) 516 225 7307.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം