മലങ്കര കാത്തലിക് കണ്‍വന്‍ഷന്‍ 2015 ഓഗസ്റ് 6, 7, 8, 9 തീയതികളില്‍
Sunday, June 14, 2015 8:39 AM IST
വെര്‍ജീനിയ: മൂന്നു വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന മലങ്കര കാത്തലിക് നാഷണല്‍ കണ്‍വന്‍ഷന്‍ വെര്‍ജീനിയയിലെ ലിസ്ബര്‍ഗില്‍ ഓഗസ്റ് ആറ്, ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ നടക്കും.

നോര്‍ത്ത് അമേരിക്കയിലെ മലങ്കര സഭയുടെ ഏറ്റവും പ്രധാനപ്പെട്ട കൂടി വരവാണ് ഈ ഫാമിലി കോണ്‍ഫറന്‍സ്. മലങ്കര കത്തോലിക്ക സഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവാ കുടുംബ കൂട്ടായ്മയില്‍ ആദ്യന്തം സന്നിഹിതനായിരിക്കും.

മുതിര്‍ന്നവര്‍, യുവജനങ്ങള്‍, കുട്ടികള്‍ എന്നിങ്ങനെ മൂന്നു പ്രത്യേക വിഭാഗങ്ങളായി തിരിച്ചാണു ക്ളാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍നിന്നും ഇന്ത്യയില്‍നിന്നുമുള്ള പ്രശസ്തരായ വാഗ്മികളാണു കോണ്‍ഫറന്‍സില്‍ ക്ളാസുകള്‍ നയിക്കുന്നത്.

ഫാ. ജോസഫ് പാംപ്ളാനി, ഫാ. ടോം ബെറ്റ്സ്, ഫാ. ഏബ്രഹാം ഒറപ്പാങ്കല്‍, ഡോ. മനോജ് മാത്യു, കാരളിന്‍ ഡിര്‍ക്സ് എന്നിവര്‍ വിവിധ വിഭാഗങ്ങളിലായി ക്ളാസുകള്‍ നയിക്കും. വിശിഷ്ടാതിഥികളായി കാതോലിക്ക ബാവാ, വാഷിംഗ്ടണ്‍ കര്‍ദിനാള്‍ ഡൊണാള്‍ഡ് വേള്‍, ബിഷപ് പോള്‍ ലവര്‍ദേ, ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്, ഫിലിപ്പോസ് മാര്‍ സ്തേഫാനോസ് എന്നിവര്‍ സംബന്ധിക്കും.

കണ്‍വന്‍ഷന്റെ നടത്തിപ്പിനായി പാസ്ററല്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. നോര്‍ത്ത് അമേരിക്കന്‍ മലങ്കര മെത്രാപ്പോലീത്ത തോമസ് മാര്‍ യൂസേബിയോസ് ചെയര്‍മാനായും മോണ്‍. പീറ്റര്‍ കോച്ചേരി കോചെയര്‍മാനായും ഫാ. അഗസ്റിന്‍ മംഗലത്ത് കണ്‍വീനറായും ജോണ്‍ പി. വര്‍ഗീസ് സെക്രട്ടറിയുമായുള്ള കോര്‍ കമ്മിറ്റിയാണു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് സൌകര്യമുണ്ടായിരിക്കും. ംംം.്യൃീാമഹമിസമൃമൌമെ.ീൃഴ

റിപ്പോര്‍ട്ട്: മോഹന്‍ വര്‍ഗീസ്