സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ തോമാശ്ശീഹായുടെ തിരുനാള്‍ ജൂണ്‍ 28 മുതല്‍
Sunday, June 14, 2015 7:41 AM IST
ഷിക്കാഗോ: ഭാരതത്തിന്റെ അപ്പസ്തോലനായ മാര്‍ തോമാശ്ളീഹായുടെ നാമധേയത്തിലുള്ള ഷിക്കാഗോയിലെ ബല്‍വുഡിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ ജൂണ്‍ 28 മുതല്‍ ജൂലൈ ആറു വരെ തീയതികളില്‍ ദുക്റാന തിരുനാള്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

ജൂണ്‍ ഒമ്പതിനു നടന്ന തിരുനാള്‍ പൊതുയോഗത്തില്‍ തിരുനാളിന്റെ വിജയകരമായ നടത്തിപ്പിനായി തിരുനാള്‍ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ സിബി പാറേക്കാട്ടിലിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ നിലവില്‍ വന്നു. കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസിസ്റന്റ് വികാരി ഫാ. റോയ് മൂലേച്ചാലില്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുനാള്‍ മോടിപിടിപ്പിക്കുന്നതിനായി വിപുലമായ കമ്മിറ്റികള്‍ പാരീഷ് കൌണ്‍സിലിന്റെയും സെന്റ് ബര്‍ത്തലോമിയ വാര്‍ഡിന്റെയും (മോര്‍ട്ടന്‍ഗ്രോവ്, നൈല്‍സ്) കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. തിരുനാള്‍ ഒരുക്കങ്ങളുടെ പുരോഗതിയില്‍ കത്തീഡ്രല്‍ വികാരി ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ സംതൃപ്തി പ്രകടിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം