കെഎച്ച്എന്‍എ കണ്‍വന്‍ഷനില്‍ പാര്‍ഥസാരഥി പിള്ള ഭജന കമ്മിറ്റി ചെയര്‍മാന്‍
Sunday, June 14, 2015 7:40 AM IST
ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ജൂലൈ രണ്ടു മുതല്‍ അഞ്ചു വരെ ഡാളസില്‍ നടക്കുന്ന കണ്‍വന്‍ഷില്‍ ഭജന കമ്മിറ്റിയുടെ ചെയര്‍മാനായി ന്യൂയോര്‍ക്കില്‍നിന്നുള്ള പാര്‍ഥസാരഥി പിള്ളയെ നിയമിച്ചതായി പ്രസിഡന്റ് ടി.എന്‍. നായര്‍ അറിയിച്ചു.

എല്ലാദിവസവും രാവിലെ ഭജനയോടുകൂടിയാണ് ഓരോ ദിവസത്തേയും കണ്‍വന്‍ഷന്‍ ആരംഭിക്കുന്നത്. കഴിഞ്ഞകാലങ്ങളിലെ എല്ലാ കെഎച്ച്എന്‍എയുടെ കണ്‍വന്‍ഷനുകളിലും ഭജന ഏറ്റവും ജനപ്രീതി നേടിയ ഒരു വിഭാഗം ആയിരുന്നു. ഭജനയില്‍ പങ്കെടുക്കുന്നവരെ ഭക്തിയുടെ കൊടുമുടിയില്‍ എത്തിക്കുന്നതില്‍ ഭജനഗ്രൂപ്പിനു കഴിയുന്നുണ്ട്. ഓരോ ദിവസവുമുള്ള ഭജനയില്‍ അത്യപൂര്‍വ തിരക്കുതന്നെ ഭജന കണ്‍വന്‍ഷന്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണെന്നുള്ളതിന്റെ തെളിവാണ്.

കെഎച്ച്എന്‍എയുടെ കഴിഞ്ഞ പല കണ്‍വന്‍ഷനുകളിലും ഭജന ഗ്രൂപ്പിന്റെ ചെയര്‍മാനായി പാര്‍ഥസാരഥി പിള്ള സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ നാല്‍പ്പതു വര്‍ഷങ്ങളായി അമേരിക്കയിലുടനീളം അയ്യപ്പഭജനകള്‍ക്കു നേതൃത്വം നല്‍കുന്ന പാര്‍ഥസാരഥി പിള്ള ഗുരുസ്വാമി എന്നപേരിലാണ് അറിയപ്പെടുന്നത്.

കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് ആത്മീയവും വിജ്ഞാനപ്രദവുമായ കാര്യങ്ങള്‍ കണ്‍വന്‍ഷനിലൂടെ പ്രദാനം ചെയ്യുവാന്‍ ശ്രമിക്കുന്നതാണെന്ന് പ്രസിഡന്റ് ടി.എന്‍. നായര്‍ അഭിപ്രായപ്പെട്ടു. കണ്‍വന്‍ഷന്റെ വിജയത്തിനുവേണ്ടി ഇത്തരത്തിലുള്ള പല കമ്മിറ്റികളുടെയും പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു.

പാര്‍ഥസാരഥി പിള്ളയുടെ നിയമനത്തില്‍ അതിയായ സന്തോഷമുണ്െടന്നു പ്രസിഡന്റ് ടി.എന്‍. നായരും സെക്രട്ടറി ഗണേഷ്നായരും അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം