ഫാ. കുര്യന്‍ നെടുവേലില്‍ചാലുങ്കലിനു സ്വീകരണം നല്‍കി
Sunday, June 14, 2015 7:34 AM IST
ഹൂസ്റണ്‍: ഹൂസ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന വികാരിയായി ചുമതലയേറ്റ ഫാ. കുര്യന്‍ നെടുവേലില്‍ചാലുങ്കലിനു ഇടവക ജനങ്ങള്‍ സ്നേഹോഷ്മളമായ സ്വീകരണം നല്‍കി.

മേയ് 30നു (ശനി) ദേവാലയാങ്കണത്തില്‍ അസിസ്റന്റ് വികാരി ഫാ. വില്‍സണ്‍ ആന്റണി, കൈക്കാരന്മാരായ ജോയ് ചെഞ്ചേരില്‍, വര്‍ഗീസ് കല്ലുവെട്ടാംകുഴിയില്‍, സാല്‍ബി വിന്‍സന്റ്, ബോബി ജോസഫ് എന്നിവര്‍ക്കൊപ്പം പാരീഷ് കൌണ്‍സില്‍ അംഗങ്ങളും ഇടവകാംഗങ്ങളും ചേര്‍ന്നു പൂച്ചെണ്ടുകള്‍ നല്‍കി വരവേറ്റു. ഷിക്കാഗോ രൂപത ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ചടങ്ങില്‍ സന്നിഹിതനായിയിരുന്നു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍