കെ.പി.കെ കൃഷ്ണന്‍ നമ്പ്യാര്‍ നിര്യാതനായി
Saturday, June 13, 2015 4:40 AM IST
റിയാദ്: മുന്‍കാല പ്രവസി പരേതനായ കെ എസ് രാജന്റേയും, കിയോസ് വൈസ് ചെയര്‍മാന്‍ കെ സ് ജയദേവന്റേയും പിതാവ് റിട്ടയേര്‍ഡ് എഇഒ കെ.പി.കെ കൃഷ്ണന്‍ നമ്പ്യാര്‍ ജൂണ്‍ 12-നു കൂത്തുപറമ്പ് പൂക്കോട് കുളങ്ങര വീട്ടില്‍ വെച്ച് നിര്യാതനായി, 101 വയാായിരുന്നു. കണ്ണൂരിലെ അറിയപ്പെടുന്ന വാഗ്മിയും ഹോമിയോ വിഷവൈദ്യ ചികിത്സകനുമായിരുന്നു.

മാലതി, രമ, സതി, മീര, പരേതരായ ബാലകൃഷ്ണന്‍, ലീലാവതി എന്നിവരാണ് മറ്റ് മക്കള്‍ സംസ്കാരം പൂക്കോട് കുളങ്ങര വീട്ടുവളപ്പില്‍ നടന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍