വിവാഹ ഒരുക്ക സെമിനാര്‍ നടത്തി
Saturday, June 13, 2015 4:38 AM IST
ഡാളസ് : ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയുടെ ആഭിമുഖ്യത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ നടത്തി. ഡെന്‍ടനിലുള്ള ക്യാമ്പ് കോപാസ് റിട്രീറ്റ് സെന്ററില്‍ വച്ചാണു മൂന്നു ദിവസ സെമിനാര്‍ നടന്നത്. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമായി 27 പേര്‍ സെമിനാറില്‍ പങ്കെടുത്തു.

ഫാ. പോള്‍ ചാലിശേരി , ഫാ. ടോണി ജോയ് കുഴിപ്പിള്ളില്‍, ഡോ. അനൂപ്, ഡോ. അനിലിന്‍ കുടകശ്ശേരില്‍, വീണ വലിയവീട് , ബാബു ജോണ്‍ , രാജു ആന്റ് ജീവ കാറ്റാടി, ജോര്‍ജ് ആന്റ് സുജാത ജോസഫ്, റോയ്സ്, ലെന എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. ജോക്കുട്ടി, നാന്‍സി എന്നിവര്‍ പരിപാടിയുടെ കോര്‍ഡിനേറ്റേഴ്സ് ആയിരുന്നു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍