ഫാ. ഷാജി തുമ്പേചിറയില്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം കാലിഫോര്‍ണിയയില്‍
Saturday, June 13, 2015 4:37 AM IST
സാന്റാഅന്ന: കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയജീവിതത്തില്‍ പുത്തന്‍ ഉണര്‍വ്വും ആത്മാഭിഷേകവും പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്ന ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 2015 ജൂലൈ മാസം 24,25,26 (വെള്ളി, ശനി,ഞായര്‍) തീയതികളില്‍ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ വെച്ച് കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു.

മൂന്നുദിവസത്തെ ധ്യാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഫാ. ഷാജി തുമ്പേചിറയില്‍, ബ്ര. സന്തോഷ് കരിമാത്തറ, ബ്ര. ഡൊമിനിക് പി.ഡി (ചെയര്‍മാന്‍, മരിയന്‍ ടിവി), ബ്ര. മാര്‍ട്ടിന്‍ മഞ്ഞപ്പാറ (ഗാനശുശ്രൂഷ) എന്നിവര്‍ ഉള്‍പ്പെടുന്ന ധ്യാന ടീമാണ് ശുശ്രൂഷകള്‍ നയിക്കുക.

ജൂലൈ മാസം 24-നു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒമ്പതു വരേയും, 25-നു ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരേയും, 26-നു ഞായറാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരേയുമാണ് ധ്യാനശുശ്രൂഷകളുടെ സമയം. രജിസ്ട്രേഷന്‍ ഫീസ് ഇല്ലാതെ തികച്ചും സൌജന്യമായി നടത്തപ്പെടുന്ന ഈ മൂന്നുദിവസത്തെ കുടുംബ നവീകരണ ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും (സഭാ വ്യത്യാസമെന്യേ) സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി (വികാരി) 714 928 0095, ബൈജു വിതയത്തില്‍ (ട്രസ്റി) 909 522 6528, ബിജു ജോസഫ് (ട്രസ്റി) 310 347 6199. ചര്‍ച്ച് അഡ്രസ്: ട.വീാേമ ട്യൃീ ങമഹമയമൃ എീൃമില ഇമവീേഹശര ഇവൌൃരവ, 5021 ണല, 16 ടൃലല, ടമിമേ അിമ, ഇമ 92703. ണലയ:ംംം.ാമൃശമി്ംീൃഹറ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം