ജോസഫ് സെബാസ്റ്യന്‍ വട്ടംകുഴി ലോംഗ് ഐലന്റില്‍ നിര്യാതനായി
Saturday, June 13, 2015 4:36 AM IST
ന്യൂയോര്‍ക്ക്: മോനിപ്പിള്ളി വട്ടംകുഴിയില്‍ കുടുംബാംഗം ജോസഫ് സെബാസ്റ്യന്‍ വട്ടംകുഴി (72) ജൂണ്‍ 11-നു വ്യാഴാഴ്ച ലോംഗ് ഐലന്റില്‍ നിര്യാതനായി. കുണിഞ്ഞി കടുംകമാക്കല്‍ കുടുംബാംഗം വെറോനിക്ക സെബാസ്റ്യന്‍ ഭാര്യയാണ്. മക്കള്‍: ബിനോയ്, ബിന്‍സി, ബിന്ദു.

പൊതുദര്‍ശനം ജൂണ്‍ 15-നു വൈകിട്ട് അഞ്ചു മുതല്‍ ഒമ്പതു വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ (2175 ജെറിക്കോ ടേണ്‍പൈക്ക്, ഗാര്‍ഡന്‍ സിറ്റി, ന്യൂയോര്‍ക്ക് 11040).

ജൂണ്‍ 16-നു രാവിലെ പത്തിനു ക്വീന്‍ ദ മോസ്റ് ഹോളി റോസരി ചര്‍ച്ചില്‍ (196 വെസ്റ് സെന്റനിയല്‍ അവന്യൂ, റൂസ്വെല്‍റ്റ്, ന്യൂയോര്‍ക്ക് 11575) സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് സംസ്ക്കാരം നടത്തുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിന്ദു 516 784 0220.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ