അഹ്ലന്‍ വസഹ്ലന്‍ യാ റമദാന്‍ ഐഐസി പ്രഭാഷണം ജൂണ്‍ 12ന്
Friday, June 12, 2015 5:39 AM IST
കുവൈറ്റ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന അഹ്ലന്‍ വ സഹ്ലന്‍ യാ റമദാന്‍ പ്രഭാഷണം ജൂണ്‍ 12നു (വെള്ളി) വൈകുന്നേരം ഏഴിനു ജലീബിലെ ഇസ്ലാഹി ഓഡിറ്റോറിയത്തില്‍ നടക്കും.

സംഗമത്തില്‍ മുഹമ്മദ് അരിപ്ര മുഖ്യപ്രഭാഷണം നടത്തും. ഐഐസി പ്രസിഡന്റ് എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത്, ജനറല്‍ സെക്രട്ടറി അബ്ദുള്‍ അസീസ് സലഫി എന്നിവര്‍ സംസാരിക്കും. സ്ത്രീകള്‍ക്കു പ്രത്യേക സൌകര്യമുണ്ടായിരിക്കും.

വിശദ വിവരങ്ങള്‍ക്ക്: 99216681, 97228093.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍