മര്‍ഹബ യാ ശഹറു റമദാന്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Friday, June 12, 2015 5:39 AM IST
കുവൈറ്റ്: റമദാന്റെ മുന്നൊരുക്കമായി കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മര്‍ഹബ യാ ശഹറു റമദാന്‍ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കെകെഎംഎ ഭാരവാഹികള്‍ അറിയിച്ചു.

കേരളത്തിലെ മത പ്രഭാഷണ വേദികളില്‍ ശ്രദ്ധേയനായ അല്‍ ഹാഫിള്‍ ഇബ്രാഹിം അല്‍ നജ്മിയാണു മുഖ്യ പ്രഭാഷകന്‍. അബാസിയ ജമീയക്ക് സമീപമുള്ള കമ്യൂണിറ്റി ഹാളില്‍ വെള്ളി വൈകുന്നേരം നാലിനു പ്രഭാഷണം ആരംഭിക്കും. ഷെയ്ഖ് ഫൈസുള്ള മദനിയുടെ ഉര്‍ദുവിലുള്ള പ്രഭാഷണത്തോടെയാണു പരിപാടിക്കു തുടക്കം കുറിക്കുക.

കുവൈറ്റിലെത്തിയ ഇബ്രാഹിം നജ്മിയെ കുവൈറ്റ് എയര്‍പോര്‍ട്ടില്‍ കെകെഎംഎ നേതാക്കള്‍ ഹൃദ്യമായി വരവേറ്റു. കെകെഎംഎ വര്‍ക്കിംഗ് പ്രസിഡന്റ് കെ.സി. റഫീഖ്, എന്‍ജിനിയര്‍ നവാസ്, പി.പി. ഫൈസല്‍ എന്നിവര്‍ സ്വീകരണത്തിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍