ജയറാം ഷോ 2015 ടിക്കറ്റ് വില്പനയുടെ കിക്കോഫ് ജൂണ്‍ 14ന്
Friday, June 12, 2015 4:55 AM IST
ന്യൂയോര്‍ക്ക്: 2015 സെപ്റ്റംബര്‍ 12നു കോള്‍ഡന്‍ സെന്ററില്‍ നടക്കുന്ന ജയറാം ഷോ 2015ന്റെ ടിക്കറ്റു വില്പനയുടെ കിക്കോഫ് നായര്‍ ബെനവലന്റ് അസോസിയേഷന്‍ സെന്ററില്‍ വച്ചു ജൂണ്‍ 14-നു ഞായറാഴച ഉച്ചകഴിഞ്ഞു രണ്ടിനു ന്യൂയോര്‍ക്കിലെ വിവിധ സംഘടനാ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നിര്‍വഹിക്കുന്നതാണെന്ന് എന്‍ബിഎ പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാല്‍ അറിയിച്ചു.

ഹെഡ്ജ് ഇവന്റ്സ് ന്യൂയോര്‍ക്കിനോടൊപ്പം സഹകരിച്ചാണു 'ജയറാം ഷോ 2015' എന്ന ഈ പരിപാടി സംഘടിപ്പിക്കുന്നതെന്നു പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആയ ജി.കെ. നായര്‍ പറഞ്ഞു. സൂപ്പര്‍ സ്റാര്‍ ജയറാമിന്റെ നേതൃത്വത്തില്‍ ഒരു വലിയ ടീം തന്നെയാണ് ഈ ഷോ അവതരിപ്പിക്കാന്‍ എത്തുന്നത്. നാദിര്‍ഷാ, പിഷാരടി, ധര്‍മജന്‍, സുപ്രസിദ്ധ ഗായകന്‍ ഉണ്ണി മേനോന്‍ എന്നിവര്‍ ജയറാമിന്റെ ടീമിലെ ഏതാനും ചിലര്‍ മാത്രം.

ജൂണ്‍ 14നു എന്‍ബിഎ സെന്ററില്‍ നടക്കുന്ന കിക്കോഫ് ചടങ്ങു വിജയിപ്പിക്കാന്‍ കലാസ്നേഹികളായ എല്ലാവരെയും ഹാര്‍ദമായി ക്ഷണിക്കുന്നുവെന്നു സെക്രട്ടറി രാംദാസ് കൊച്ചുപറമ്പിലും ട്രഷറര്‍ സേതുമാധവനും അറിയിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍