എംഎസിഎഫ് സില്‍വര്‍ ജൂബിലി ഗെയിം മേള 2015 ജൂണ്‍ 13ന്
Friday, June 12, 2015 4:54 AM IST
റ്റാമ്പാ, ഫ്ളോറിഡ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ ജൂബിലിയോടനുബന്ധിച്ചുള്ള 'ഗെയിംമേള 2015'-നു ജൂണ്‍ 13ന് (ശനിയാഴ്ച) ഒമ്പതിനു താമ്പയില്‍ തിരശീല ഉയരും. താമ്പായിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ കോര്‍ട്ടുകളിലായിരിക്കും ഗെയിമുകള്‍ നടക്കുക.

ബാഡ്മിന്റണ്‍, ചീട്ടുകളി മത്സരം, വോളിബോള്‍, ബാസ്കറ്റ്ബോള്‍, ടെന്നീസ്, സോക്കര്‍, കലാ-സാഹിത്യ മത്സരങ്ങള്‍ തുടങ്ങിയവയ്ക്കു ഫ്ളോറിഡ ഇനി വേദിയാകും. അത്യന്തം വാശിയേറിയ, തീപാറുന്ന മത്സരങ്ങളാണു ചീട്ടുകളിലും, വോളിബോള്‍, ബാസ്കറ്റ് ബോള്‍, ടെന്നീസ്, ബാഡ്മിന്റണ്‍ തുടങ്ങിയവയില്‍നിന്നു പ്രതീക്ഷിക്കുന്നത്.

കലാശകളിയില്‍ വിജയികളാകുന്നവര്‍ക്കു കാഷ് അവാര്‍ഡും ട്രോഫികളും മറ്റു പാരിതോഷികങ്ങളും നല്‍കുന്നതാണ്. വിവിധ സ്ഥലങ്ങളില്‍നിന്നായി നിരവധി ടീമുകളാണ് ഇത്തവണ മത്സരങ്ങള്‍ക്കു രജിസ്റര്‍ ചെയ്തിരിക്കുന്നതെന്നു സംഘാടകര്‍ അറിയിച്ചു.

2015 എംഎസിഎഫ് ഗെയിംമേളയുടെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ജൂബിലി ചെയര്‍മാന്‍ ജയിംസ് ഇല്ലിക്കല്‍ പറഞ്ഞു. താഴെപ്പറയുന്ന രീതിയിലാണു മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. സജി കരിമ്പന്നൂര്‍ (പിആര്‍ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം