സാം ഡേവിഡ് ന്യൂജേഴ്സിയില്‍ നിര്യാതനായി
Friday, June 12, 2015 4:54 AM IST
ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി: സാം ഡേവിഡ് (സാംകുട്ടി -68) ജൂണ്‍ പതിനൊന്നിനു ന്യൂജേഴ്സിയില്‍ നിര്യാതനായി. പത്തനംതിട്ട പാറക്കടവില്‍ കെ.പി. ഡേവിഡിന്റെയും സാറാമ്മ ഡേവിഡിന്റെയും മകനായിരുന്നു. പള്ളം പുതുവീട്ടില്‍ ജോമി ഡേവിഡാണു ഭാര്യ. സോണി ഡേവിഡ്, ജൂലി മാത്യു എന്നിവര്‍ മക്കളും ഡോ. ജേക്കബ് മാത്യ, സജീന ഡേവിഡ് എന്നിവര്‍ മരുമക്കളുമാണ്. കൊച്ചുമക്കള്‍: ജോനഥന്‍, മറീസ, എയ്ഡന്‍, റയന്‍. സഹോദരങ്ങള്‍- മേരി തോമസ്, എലിസബത്ത് ജേക്കബ്, ജോണ്‍ ഡേവിഡ്, തേമസ് ഡേവിഡ്, മാത്യൂസ് ഡേവിഡ്, പരേതരായ ഡേവിഡ് പോത്തന്‍, ജേക്കബ് ഡേവിഡ്, ഈപ്പന്‍ ഡേവിഡ്.

പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനുശേഷം അവിടെത്തന്നെ ലക്ചറര്‍ ആയി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ഉഗാണ്ടയില്‍ ജോലി ചെയ്തു. 1974ല്‍ അമേരിക്കയിലേക്ക്ു കുടിയേറി. ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് ഫണ്ടില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചതിനുശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

സാം ഡേവിഡ്, സഭാ, സാമൂഹ്യമേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു. തികഞ്ഞ ഓര്‍ത്തഡോക്സ് സഭാ വിശ്വാസിയായിരുന്ന സാം ഡേവിഡ് സെന്റ് സ്റീഫന്‍സ് ചര്‍ച്ച് (മിഡ്ലാന്‍ഡ് പാര്‍ക്ക്) സ്ഥാപക പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. ബര്‍ഗന്‍ കൌണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ്, കേരള കള്‍ച്ചറല്‍ ഫോറം എന്നീ സംഘടനകളിലും സജീവമായിരുന്നു.

വെള്ളിയാഴ്ച ജൂണ്‍ 12-നു വൈകുന്നേരം അഞ്ചു മുതല്‍ വൈകിട്ട് ഒമ്പതു വരെ ടീനെക്ക് വോക്ക് ലീബര്‍ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനം നടക്കും. സംസ്കാരം ജൂണ്‍ 13 ശനിയാഴ്ച രാവിലെ ഒമ്പതിനു മിഡ്ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (497 ഏീറംശി അ്ല, ങശറഹമിറ ജമൃസ, ചഖ 07432 (201) 4443761) വു://ംംം.ലുെേെേവലിിഷ.ീൃഴ/ ശുശ്രൂഷകള്‍ക്കു ശേഷം വെസ്റ്വുഡ് സെമിത്തേരിയില്‍ നടത്തും.

റിപ്പോര്‍ട്ട്: വര്‍ഗീസ് പ്ളാമൂട്ടില്‍