എംബസി സംഘം ജുബൈലില്‍ മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിച്ചു
Thursday, June 11, 2015 8:17 AM IST
ജുബൈല്‍: ജുബൈലില്‍നിന്നു മത്സ്യ ബന്ധനത്തിനുപോയ കന്യാകുമാരി സ്വദേശി കടല്‍കൊള്ളക്കാരുടെ വെടിയേറ്റു മരിച്ചതിനെത്തുടര്‍ന്ന് ആശങ്കയിലായ മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ എംബസി സംഘം സന്ദര്‍ശിച്ചു.

വെല്‍ഫെയര്‍ ഓഫീസര്‍ മുഹമ്മദ് ഇംദാദ് കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണു സന്നദ്ധപ്രവര്‍ത്തകരായ ഷംസുദ്ദീന്‍ ചെട്ടിപ്പടി, സുരേഷ് ബാരതി എന്നിവരോടൊപ്പം ജുബൈലിലെത്തിയത്. സംഘം മത്സ്യത്തൊഴിലാളികളോട് വിവരങ്ങള്‍ അന്വേഷിക്കുകയും സ്പോണ്‍സറുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

മേയ് 29 നു വൈകുന്നേരം ജുബൈലില്‍നിന്നു മത്സ്യബന്ധനത്തിനു പോയ കന്യാകുമാരി സ്വദേശി സിലുവൈ മതിവാളന്‍ (48) സൌദി-ഇറാന്‍ അതിര്‍ത്തിയില്‍ കടല്‍കൊള്ളക്കാരുടെ വെടിയേറ്റു മരിച്ചത്.

ജുബൈലില്‍നിന്നു വലിയ ബോട്ടില്‍ കടലില്‍ പോയ എട്ടംഗ സംഘമാണ് ആക്രമിക്കപ്പെട്ടത്. സൌദി-ഇറാന്‍ അതിര്‍ത്തിക്കടുത്ത് കടല്‍കൊള്ളക്കാരുടെ ആക്രമണത്തിനിരയാവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച ബോട്ടിനു കുറുകെ ചെറിയ ബോട്ടില്‍ വന്ന് നിര്‍ത്താന്‍ ആവശ്യപ്പെടുകയും മുഖംമൂടി ധരിച്ച കൊള്ളക്കാര്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ കയറി എല്ലാവരോടും താഴെ മാറിനില്‍ക്കാനും പറഞ്ഞു. ബോട്ട് ഓടിച്ചിരുന്ന മതിവാളന്‍ അല്പം വൈകിയതോടെ കൊള്ളക്കാര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മതിവാളന്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചെന്നു മനസിലാക്കിയ കൊള്ളക്കാരുടെ സംഘം മറ്റുള്ളവരെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കൂട്ടുകാരന്റെ മൃതദേഹവുമായാണു മത്സ്യത്തൊഴിലാളികള്‍ ജുബൈല്‍ തീരത്ത് മടങ്ങിയത്തിെയത്.

പോസ്റ്മോര്‍ട്ടം നടത്തേണ്െടന്ന കുടുംബത്തിന്റെ ആവശ്യം അധികൃതര്‍ അംഗീകരിച്ചിട്ടുണ്െടന്നും ജുബൈല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ഏതാനും ദിവസത്തിനുള്ളില്‍ നാട്ടിലേക്കു കൊണ്ടുപോകുമെന്നും സന്നദ്ധപ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍ ചെട്ടിപ്പടി അറിയിച്ചു. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിനു തമിഴ്നാട് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്നാട് ഫിഷറീസ് മന്ത്രി ജയപാലനുമായി ബന്ധപ്പെട്ടിട്ടുണ്െടന്നും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നു സാധ്യമായ എല്ലാ സഹായവും ചെയ്യമെന്ന് ഉറപ്പു നല്‍കിയിട്ടുണ്െടന്നും സുരേഷ് ബാരതി അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം