ബിനാമി ബിസിനസ്: 3206 സ്ഥാപനങ്ങളെ പിടികൂടി
Thursday, June 11, 2015 8:16 AM IST
ദമാം: ബിനാമി ബിസിനസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം മുതല്‍ സൌദിയിലെ പല സ്ഥലങ്ങളിലായി 3206 സ്ഥാപനങ്ങളെ കണ്െടത്തിയതായി സൌദി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. 316 കേസുകള്‍ ഒഴികെയുള്ള കേസുകളെല്ലാം ജനറല്‍ ഇന്‍വെസ്റിഗേഷന്‍ വകുപ്പിനു കൈമാറി. വ്യക്തമായ തെളിവുകളില്ലാത്തതിനാലാണ് 316 കേസുകള്‍ കൈമാറാതിരുന്നത്. ബിനാമി ബിസിനസുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പിടികൂടിയത് ജിദ്ദയിലാണ് 244 സ്ഥാപനങ്ങളാണ് പിടികൂടിയത്. മദീനയില്‍ 216 കേസുകളും റിയാദില്‍ 200 സ്ഥാപനങ്ങളാണ് ബിനാമി ബിസിനസിന്റെ പേരില്‍ പിടിയിലായത്. ദമാമില്‍ 180 ഉം മക്കയില്‍ 166ഉം പിടികൂടി.

സൌദിയില്‍ കഴിഞ്ഞ 2014 ഡിസംബറില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗം ബിനാമി ബിസിനസ് അവസാനിപ്പിക്കുന്നതിനു ശക്തമായ നടപടി കൈകൊള്ളാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ബിനാമി ബിസിനസ് വഴി രാജ്യത്തിനു പുറത്തേക്കു 157 ദശലക്ഷം റിയാല്‍ രാജ്യത്തിനു പുറത്തേക്കു ഒഴുകുന്നതായി സൌദി ഷൂറാ കൌണ്‍സില്‍ അംഗങ്ങളില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. ബിനാമി ബിസിനസു നടത്തുന്നവരെ കുറിച്ചു വിവരം അറിയുന്നവര്‍ തങ്ങളെ വിവരം അറിയിക്കണമെന്നു സൌദി വാണിജ്യ വ്യവസായമന്ത്രാലയം ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം