1,28,000 യെമനികളുടെ രേഖകള്‍ ശരിയാക്കി: ജവാസാത്ത്
Thursday, June 11, 2015 8:16 AM IST
ദമാം: സൌദിയിലെ വിവിധ മേഖലകളില്‍ കഴിയുന്ന അനധികൃത താമസക്കാരായ ഒരു ലക്ഷത്തിഇരുപത്തിയെണ്ണായിരം യെമന്‍ പൌരന്‍മാരുടെ രേഖകള്‍ ശരിയാക്കി രാജ്യത്തു നിയമാനുസൃതം തുടരുന്നതിനു യോഗ്യത നേടിയതായി സൌദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

അതിര്‍ത്തി രാജ്യമായ യെമനില്‍ വിമതരായ ഹൂതി, സാലിഹ് സൈന്യം സൃഷ്ടിക്കുന്ന കൂഴപ്പങ്ങളില്‍ ദുരിതമനുഭവിക്കുന്ന യെമന്‍ ജനതക്ക് ആശ്വസം പകരുന്നതിനുവേണ്ടിയാണു സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്കുവേണ്ടി രേഖകള്‍ ശരിയാക്കുന്നതിനു അവസരം നല്‍കിയത്.

സല്‍മാന്‍ രാജാവിന്റെ ഉത്തരവനുസരിച്ചു ഇന്നു ഉച്ചവരെ 1,28,601 പേര്‍ക്കു പ്രതേക തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തതായി സൌദി ജവാസാത്ത് വ്യക്തമാക്കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം