ടെലിഫിലിം ദി-മിസ്റ് പ്രദര്‍ശനത്തിനെത്തിനെത്തുന്നു
Thursday, June 11, 2015 5:32 AM IST
അബുദാബി: കുട്ടികള്‍ വ്യക്തികള്‍ കൂടിയാണെന്ന തിരിച്ചറിവ്, നാലു ചുവരുകള്‍ക്കുള്ളില്‍ തളക്കപ്പെടുന്ന കൌമാരം, കുട്ടികളുടെ സര്‍ഗവാസനകളെ തിരിച്ചറിയാതെ രക്ഷിതാക്കളുടെ നിര്‍ബന്ധബുദ്ധിയിലൂടെ വളരാന്‍ വിധിക്കപ്പെടുന്ന സാമൂഹ്യബന്ധം നഷ്ടപ്പെട്ട് ഔദ്യോഗികജീവിയായി മാറപ്പെടുന്നവര്‍, തെരക്കുകള്‍ അഭിനയിച്ച് ജീവിതത്തിലെ സ്നേഹസമ്പന്നങ്ങള്‍ നഷ്ടമാക്കുന്ന കുടുംബങ്ങള്‍ ഇത്തരം താളപിഴകളെ കോര്‍ത്തിണക്കിയ ദി-മിസ്റ് എന്ന 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ടെലിഫിലിം ജൂണ്‍ 12നു (വെള്ളി) പ്രദര്‍ശനത്തിനെത്തുന്നു. രാവിലെ 10ന് അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററിലാണു പ്രദര്‍ശനം.

യുഎഇയിലെ പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ബിജു കിഴക്കനേയ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ടെലിസിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ബിജു കിഴക്കനേലയും വിനോദ് പട്ടുവവും ചേര്‍ന്നാണു ടെലിഫിലിം യുഎഇയില്‍ ചിത്രീകരിച്ചിരിക്കുന്നത്. മലയാള സിനിമാരംഗത്തെ പ്രശസ്തരായ ഷോബി തിലകന്‍, വസുന്ധര, സുമ സക്കറിയ എന്നിവരാണ് ഡബിംഗ് കൈകാര്യം ചെയ്തത്. പശ്ചാത്തല സംഗീതം ജയന്‍ പിഷാരടിയുടേതാണ്.

മെജസ്റിക് ഗ്രൂപ്പ് അവതരിപ്പിക്കുന്ന ദി മിസ്റില്‍ പ്രധാന വേഷം ചെയ്യുന്നത് നിര്‍മാതാവു കൂടിയായ അനീഷ് ദാസ് കെ. പറമ്പിലാണ്. സുധീപ് സുനില്‍, റീന ഏബ്രഹാം, സുലജകുമാര്‍, മധു കണ്ണാടിപറമ്പ്, മഹേഷ്, കുമാര്‍ മുരുക്കുംപുഴ, ദീപാ സുനില്‍, അമര്‍സിംഗ് വയപ്പാട്, ഏബ്രഹാം പോത്തന്‍, നിഷ പ്രമില്‍, രാകേഷ് മധുകോത്ത് തുടങ്ങിയ ഇരുപതോളം കലാകാരന്മാര്‍ വിവിധ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോണി ഫൈന്‍ആര്‍ട്സാണ് കാമറ ചെയ്തിരിക്കുന്നത്. സഹസംവിധാനം പ്രിനു ആറ്റിങ്ങലുമാണ്. ഷിജു പി. ചാക്കലിന്റെ കഥയെ മാ വിഷന്‍ ആണ് സ്ക്രീനില്‍ എത്തിക്കുന്നത്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള