എസ്വൈഎസ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റിക്കു പുതിയ ഭാരവാഹികള്‍
Thursday, June 11, 2015 5:27 AM IST
റിയാദ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകമായ എസ്വൈഎസിനു റിയാദില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബത്ഹയിലെ എസ്വൈഎസ് ഓഫിസില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് ളിയാഉദ്ദീന്‍ ഫൈസിയുടെ പ്രാര്‍ഥനയോടെ തുടങ്ങിയ യോഗത്തില്‍ അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി അധ്യക്ഷത വഹിച്ചു.

പുതിയ പ്രസിഡന്റായി അബൂബക്കര്‍ ഫൈസി വെള്ളിലയെയും സെക്രട്ടറിയായി അബ്ദുള്‍ അസീസ് വാഴക്കാട്, ട്രഷററായി ടി. മുഹമ്മദ് വേങ്ങര എന്നിവരേയും തെരഞ്ഞെടുത്തു. വര്‍ക്കിംഗ് പ്രസിഡന്റ് സുബൈര്‍ ഹുദവി, വൈസ് പ്രസിഡന്റുമാരായി ബഷീര്‍ ഫൈസി ചെരക്കാപറമ്പ്, കെ.പി. മുഹമ്മദ് കളപ്പാറ, സിയാദ് റഷാദി, ഇസ്മായില്‍ ഹുദവി, ജോയിന്റ് സെക്രട്ടറിമാരായി അലി തയ്യാല, റിയാസലി ഹുദവി, ബഷീര്‍ പറമ്പില്‍, അബ്ദുള്‍ സലാം പറവണ്ണ, കുഞ്ഞിപ്പ തവനൂര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായി സൈദലവി ഫൈസി, മൊയ്തീന്‍ കുട്ടി തെന്നല, മുഹമ്മദലി ഫൈസി മണ്ണറമ്പ് എന്നിവരെയും തെരഞ്ഞെടുത്തു.

എസ്വൈഎസിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായി വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു.

ജംഇയതുല്‍ ഉലമ: ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി (ചെയര്‍മാന്‍), റിയാസലി ഹുദവി (കണ്‍വീനര്‍). ഖുര്‍ആന്‍ സ്റഡി സെന്റര്‍: ഇസ്മായില്‍ ഹുദവി (ചെയര്‍മാന്‍), കുഞ്ഞിപ്പ തവന്നൂര്‍ (കണ്‍വീനര്‍).
ജീവകാരുണ്യം: കോയാമു ഹാജി (ചെയര്‍മാന്‍), മൊയ്തീന്‍കുട്ടി തെന്നല (കണ്‍വീനര്‍). ഫാമിലി വിംഗ്: ബഷീര്‍ ഫൈസി (ചെയര്‍മാന്‍), ആരിഫ് ബാഖവി (കണ്‍വീനര്‍), മീഡിയ: കെ.പി. മുഹമ്മദ് കളപ്പാറ (ചെയര്‍മാന്‍)ബഷീര്‍ പറമ്പില്‍ (കണ്‍വീനര്‍). വിദ്യാഭ്യാസം: സൈദലവി ഫൈസി (ചെയര്‍മാന്‍), സുബൈര്‍ ഹുദവി (കണ്‍വീനര്‍). കലാസാഹിത്യം: ഹംസ മുസ്ലിയാര്‍ (ചെയര്‍മാന്‍), സിറാജ് മാസ്റര്‍ (കണ്‍വീനര്‍). ഹജ്ജ് ഉംറ സര്‍വീസ്: മുഹമ്മദ് കോയ തങ്ങള്‍ (ചെയര്‍മാന്‍), മുഹമ്മദലി ഫൈസി (കണ്‍വീനര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

കെ.പി. മുഹമ്മദ് കളപ്പാറ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, വരവു ചെലവ് കണക്ക് അവതരിപ്പിച്ചു. കോയാമു ഹാജി സ്വാഗതവും അലി തയ്യാല നന്ദിയും പറഞ്ഞു. സൈദലവി ഫൈസി പനങ്ങാങ്ങര, സുബൈര്‍ ഹുദവി, മൊയ്തീന്‍ കുട്ടി തെന്നല, ഹംസ മുസ്ലിയാര്‍, ഇസ്മായില്‍ ഹുദവി, അലി തയ്യാല, കുഞ്ഞിപ്പ തവനൂര്‍, ഇബ്രാഹിം ഹുദവി, മുസ്തഫ അന്‍വരി, ജംഷിദ് മാസ്റര്‍, സലീം വഫി, സിറാജ് മാസ്റര്‍, താഹ മളാഹിരി, നൌഷാദ് ഹുദവി, അഫ്സല്‍ മണ്ണാര്‍ക്കാട്, റിയാസലി ഹുദവി, കോയാമു ഹാജി, അഷ്റഫ് കല്‍പ്പകഞ്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍