ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത നേപ്പിള്‍സില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു
Thursday, June 11, 2015 5:09 AM IST
ഫ്ളോറിഡ: ഫ്ളോറിഡയിലെ നേപ്പിള്‍സിലും ഫോര്‍ട്ട് മയേഴ്സിലും താമസിക്കുന്ന കേരളത്തില്‍ നിന്നുമുള്ള ക്രൈസ്തവ കുടുംബങ്ങള്‍ക്കായി ജൂണ്‍ 20നു ശനിയാഴ്ച മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത നേപ്പിള്‍സിലെ സെന്റ് പോള്‍സ് അന്ത്യോഖ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്നു. ഒര്‍ലാന്റോ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം സഹകാര്‍മികത്വം വഹിക്കും.

നേപ്പിള്‍സിലും സമീപ പ്രദേശങ്ങളിലുമുള്ള ക്രിസ്തീയ വിശ്വാസികള്‍ക്കായി എല്ലാ മാസത്തിലും ഇപ്രകാരം ഒരു ആരാധന ക്രമീകരിച്ചതില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൂസേബിയോസ് പ്രത്യേകം അഭിനന്ദനം അറിയിച്ചു

ഇതാദ്യമായാണു മലയാളി മെത്രാപ്പോലീത്ത നേപ്പിള്‍സില്‍ വി.കുര്‍ബാന അര്‍പ്പിക്കുന്നതെന്നും, നേപ്പിള്‍സില്‍നിന്നും, ഫോര്‍ട്ട് മയേഴ്സില്‍നിന്നും വിവിധ ക്രൈസ്തവ സഭകളില്‍നിന്നുള്ള വിശ്വാസികള്‍ ആരാധനയില്‍ സംബന്ധിക്കുമെന്നും ന്യൂജേഴ്സിയില്‍നിന്ന് അടുത്തയിടയ്ക്കു മാത്രം നേപ്പിള്‍സിലേക്കു താമസം മാറിയ ജേക്കബ് വര്‍ഗീസ് പറഞ്ഞു.

താമ്പയില്‍നിന്നു 120 മൈലോളം അകലെയാണു നേപ്പിള്‍സ്. കുറച്ച് ഇന്ത്യക്കാരും, ഐടി മേഖലയുമായി ബന്ധപ്പെട്ട കുറെ ക്രിസ്തീയ വിശ്വാസികളുമാണു ഇവിടെയുള്ള ദക്ഷിണേഷ്യക്കാര്‍. തിരക്കു കുറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണു ഫ്ളോറിഡയിലെ നേപ്പിള്‍സ്.

എല്ലാ മാസത്തിലെയും മൂന്നാമത്തെ ശനിയാഴ്ച രാവിലെ 8.30-നു വിശുദ്ധ കുര്‍ബാന ആരംഭിക്കും. കഴിഞ്ഞ രണ്ട് മാസങ്ങളിലുമായി രണ്ടു സര്‍വീസുകള്‍ ഇതിനകം അവിടെ നടത്തി. 35 മൈല്‍ അകലെ ഫോര്‍ട്ട് മയേഴ്സില്‍ നിന്നും, സമീപപ്രദേശങ്ങളിലും ഉള്ള മലയാളികളായ ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇത് ഒരനുഗ്രഹമാണെന്നു ന്യൂയോര്‍ക്ക് സ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവകാംഗവും എംടിഎ ഉദ്യോഗസ്ഥനുമായിരുന്ന ജേക്കബ് വര്‍ഗീസ് പറഞ്ഞു. ന്യൂയോര്‍ക്ക് സ്റ്റേറ്റ് സര്‍വീസിലായിരുന്ന ഭാര്യ എലിസബത്തും റിട്ടയര്‍ ചെയ്തശേഷമാണ് ഏതാനും മാസം മുമ്പ് ഫ്ളോറിഡയിലേക്കു താമസം മാറ്റിയത്.

പള്ളിയുടെ വിലാസം: 2425 റിവേഴ്സ് റോഡ്, ഫ്ളോറിഡ 34120. ടമശി ജമൌഹ അിശീേരവശമി ഛൃവീേറീഃ ഇവൌൃരവ, 2425 ഞശ്ലൃ ഞീമറ, ചമുഹല, എഘ 34120. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ: ജോണ്‍സണ്‍ പുഞ്ചക്കോണം 7703109050, ജേക്കബ് വര്‍ഗീസ്: 2014462900/2016921539.