ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി വാര്‍ഷിക ഹെറിറ്റേജ് ഡിന്നര്‍ ശ്രദ്ധേയമായി
Wednesday, June 10, 2015 6:32 AM IST
ന്യൂയോര്‍ക്ക്: യോങ്കേഴ്സിലുള്ള കാസില്‍ റോയല്‍ റസ്ററന്റ് ഓഡിറ്റോറിയത്തില്‍ ഡൌണ്‍ സ്റേറ്റ് ന്യൂയോര്‍ക്ക് കൌണ്ടിയിലുള്ള ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ളിക്കന്‍ കമ്മിറ്റി (അഅഞഇ) യുടെ 27-ാമത് ഹെറിറ്റേജ് ഡിന്നര്‍ വര്‍ണാഭമായി.

പാര്‍ട്ടിയുടെ വെസ്റ് ചെസ്ററിലെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തന മികവിനും നിര്‍ണായക പങ്കുവഹിച്ച സ്ഥാപക ചെയര്‍ ഡോ. പ്രസില പരമേശ്വര്‍ പ്രാരംഭ പ്രഭാഷണം നടത്തി. എഎആര്‍സിയുടെ ചെയര്‍മാന്‍ ഹാരി സിംഗ് പാര്‍ട്ടി പ്രവര്‍ത്തകരെ സ്വാഗതം ചെയ്തു. മുഖ്യ പ്രഭാഷണം നടത്തിയ റിപ്പബ്ളിക്കന്‍ സ്റേറ്റ് സെനറ്റര്‍ ടെറന്‍സ് മര്‍ഫി ഇന്ത്യന്‍ സമൂഹം നല്‍കിയ പിന്തുണയെ പ്രത്യേകം പ്രശംസിച്ചു. വെസ്റ് ചെസ്ററിലെ തന്റെ പ്രവര്‍ത്തനമികവുകൊണ്ടും ജനങ്ങളോടുള്ള സമീപനംകൊണ്ടും രണ്ടാമതും വന്‍ ഭൂരിപക്ഷത്തോടെ കൌണ്ടി എക്സിക്യൂട്ടീവായി വിജയിച്ച റോബ് ആസ്ററിനോ എഎആര്‍സിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.

ഹെറിറ്റേജ് ഡിന്നറിനോടനുബന്ധിച്ചു വിവിധ രംഗങ്ങളില്‍ പ്രാഗല്ഭ്യം തെളിയിച്ച വ്യക്തികള്‍ക്കുള്ള അവാര്‍ഡ് വിതരണം കൌണ്ടി എക്സിക്യൂട്ടീവ് റോബ് ആസ്ററിനോയും സ്റേറ്റ് അവാര്‍ഡ് ടെറന്‍സ് മര്‍ഫിയും നിര്‍വഹിച്ചു. പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് മെറിന്‍ ജോസഫിനും കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് ഡോ. മദന്‍പോള്‍ ഭാട്യയ്ക്കും എന്റര്‍പ്രണര്‍ അവാര്‍ഡ് രാകേഷ് ബിഹലിനും എഎആര്‍സി ബോര്‍ഡ് മെംബേഴ്സിന്റെ സാന്നിധ്യത്തില്‍ കൌണ്ടി എക്സിക്യൂട്ടീവ് സമ്മാനിച്ചു. ചടങ്ങില്‍ വെസ്റ് ചെസ്റര്‍ റിപ്പബ്ളിക് പാര്‍ട്ടി ചെയര്‍മാന്‍ ഡഗ്ളസ് കൊളറ്റി, മറ്റു പ്രമുഖ റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ എഎആര്‍സിക്കു ആശംസകള്‍ അര്‍പ്പിച്ചു.

ഇരുപത്തിയേഴാമത് ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ളിക് കമ്മിറ്റി ഹെറിറ്റേജ് ഡിന്നറിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ചെയര്‍മാന്‍ ഹാരി സിംഗ്, സെക്രട്ടറി ജോണ്‍ ഐസക്, ട്രഷറര്‍ സണ്ണി ചാക്കോ, വൈസ് ചെയര്‍മാന്‍ വെന്‍ പരമേശ്വരന്‍, ഹ്യൂമന്‍ റൈറ്റ് കമ്മീഷണര്‍ തോമസ് കോശി, ജോര്‍ജ് മാടപ്പള്ളില്‍, എഎആര്‍സി ബോര്‍ഡ് മെംബേഴ്സ്, പ്രമുഖ മലയാളി സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തത് ഹെറിറ്റേജ് ഡിന്നര്‍ ഏഷ്യന്‍ സമൂഹത്തിന്റെ പ്രാതിനിധ്യം റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ നിര്‍ണായകമാണെന്നു വിളിച്ചോതുന്നതായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം