സെന്റ് ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനം പരിസ്ഥിതിദിനം ആചരിച്ചു
Wednesday, June 10, 2015 6:29 AM IST
കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി നടത്തി വരുന്ന 'ഗ്രീന്‍ കുവൈറ്റ്' ഈ വര്‍ഷവും എന്‍ഇസികെ അങ്കണത്തില്‍ സമ്മേളിച്ചു.

ലോകപരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിനു (വെള്ളി) രാവിലെ, വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടന്ന ചടങ്ങുകളുടെ ഉദ്ഘാടനം പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തുകൊണ്ട് ഇടവകവികാരിയും യുവജനപ്രസ്ഥാനം യൂണിറ്റ് പ്രസിഡന്റുമായ ഫാ. രാജു തോമസ് നിര്‍വഹിച്ചു. എന്‍ഇസികെ എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേറ്റര്‍ കെ.പി. കോശി, സെക്രട്ടറി റോയ് കെ. യോഹന്നന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സഹവികാരിയും യുവജനപ്രസ്ഥാനം യൂണിറ്റ് വൈസ്പ്രസിഡന്റുമായ ഫാ. റെജി സി. വര്‍ഗീസ് നന്ദി പറഞ്ഞു.

പ്രകൃതിയുടെയും ജീവജാലങ്ങളുടെയും സംരക്ഷണവും അതിലൂടെ ആഗോളതാപനത്തെ ചെറുക്കുവാനുമുള്ള മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിശാലമായ കാഴ്ച്ചപ്പാടിനു പിന്തുണ നല്‍കി നടത്തിവരുന്ന പരിപാടിയുടെ ഭാഗമായി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് അങ്കണത്തിലും മറ്റു വിവിധയിടങ്ങളിലും വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിച്ചു. വിവിധയിനം ചെടികളുടെ സ്റാളും ക്രമീകരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള