പിഐഒ കാര്‍ഡ് കൈവശമുള്ളവര്‍ ഒസിഐ കാര്‍ഡിനപേക്ഷിക്കണം
Wednesday, June 10, 2015 6:29 AM IST
ഡാളസ്: പിഐഒ (പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) കാര്‍ഡ് കൈവശമുള്ളവര്‍ ഒസിഐ (ഓവര്‍സീസ് ഓഫ് ഇന്ത്യ) കാര്‍ഡിനുള്ള അപേക്ഷകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് ഇന്ത്യ ഗവണ്‍മെന്റ് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു.

സെപ്റ്റംബര്‍ 30നാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി.

പിഐഒ, ഒസിഐ കാര്‍ഡുകള്‍ ഒന്നാക്കുന്നതിനെക്കുറിച്ചു ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് ഇങ്ങനെ ഒരു വിഞ്ജാപനം പുറത്തുവന്നിട്ടുള്ളത്.

ഒസിഐ കാര്‍ഡിനു അപേക്ഷിക്കാന്‍ ഇന്ത്യ ഗവണ്‍മെന്റ് ഓണ്‍ലൈന്‍ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി ഒമ്പതുവരെ കാലാവധിയുള്ള പിഐഒ കാര്‍ഡ് ഉടമസ്ഥര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

വിവരങ്ങള്‍ക്ക്: ംംം.ശാാശഴൃമശീിേറശൃലര.രീാ

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍