സൌഹൃദത്തണലില്‍ ഇന്ത്യ പ്രസ്ക്ളബ് സ്നേഹപുഷ്ങ്ങളുമായി സ്പോണ്‍സര്‍മാര്‍
Wednesday, June 10, 2015 5:14 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യ പ്രസ്ക്ളബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഷിക്കാഗോയില്‍ നടക്കുന്ന ആറാമത് കോണ്‍ഫറന്‍സിനു പിന്തുണയുമായി സ്പോണ്‍സര്‍മാര്‍ രംഗത്തെത്തുന്നു. കോണ്‍ഫറന്‍സ് വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ച് ചുരുങ്ങിയ സമയത്തിനുള്ലില്‍ത്തന്നെ ഇത്രയും സ്പോണ്‍സര്‍മാരെത്തിയത് ഇന്ത്യ പ്രസ്ക്ളബ് നേതൃത്വത്തെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു.

ഡോക്ടര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്സാണ് (എകെഎംജി) ആദ്യ സ്പോണ്‍സര്‍ഷിപ്പുമായി എത്തിയത്. സംഘടനകള്‍ തമ്മിലുളള സൌഹൃദമെന്നു വിശേഷിപ്പിക്കാവുന്ന ഈ സ്പോണ്‍സര്‍ഷിപ്പ് തുക എ.കെ.എം.ജി പ്രസിഡന്റ് ഡോ. അലക്സ് തോമസ് ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ വച്ച് ഇന്ത്യ പ്രസ്ക്ളബിനു കൈമാറി.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്നു ബിരുദം നേടിയ ഡോ. അലക്സ് തോമസ് എണ്‍പതുകളുടെ മധ്യത്തിലാണ് അമേരിക്കയിലെത്തുന്നത്. ന്യൂയോര്‍ക്കിലെ ക്വീന്‍സിലുളള ഏംഹേസ്റ്റ് ജനറല്‍ ഹോസ്പിറ്റലില്‍നിന്നും സൈക്യാട്രിയില്‍ റെസിഡന്‍സി പൂര്‍ത്തിയാക്കിയ ഡോ. അലക്സ് തുടര്‍ന്ന് പെന്‍സില്‍വേനിയ കര്‍മമണ്ഡലമായി തെരഞ്ഞെടുക്കുകയായിരുന്നു. പെന്‍സില്‍വേനിയയിലെ അലന്‍ടൌണിലുളള സേക്രഡ്ഹാര്‍ട്ട് ഹോസ് പിറ്റലില്‍ സേവനമാരംഭിച്ച ഡോ. അലക്സ് മെഡിക്കല്‍ ഡയറക്ടറായി 2011 വരെ അവിടെ പ്രവര്‍ത്തിച്ചു അലന്‍ടൌണ്‍ ഹേവന്‍ ഹൌസിന്റെ ഔട്ട്പേഷ്യന്റ്സൈക്യാട്രിക് മെഡിക്കല്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു. സലോമിയാണു ഭാര്യ. സിയാറ്റിലിലെ ചില്‍ഡ്രന്‍സ് ഹോസ് പിറ്റലലില്‍ പീഡിയാട്രിക്സ് ഫെലോയായ അനിത, ഹോഫ്സ്ട്ര ലോ സ്കൂളില്‍നിന്ന് അടുത്തയിടെ ഗ്രാജ്വേറ്റ് ചെയ്ത അലക്സ് ജൂനിയര്‍ (കുട്ടന്‍) എന്നിവരാണു മക്കള്‍.

എകെഎംജി പ്രസിഡന്റായി കഴിഞ്ഞവര്‍ഷം ചുമതലയേറ്റ ഡോ. അലക്സ് തോമസിന്റെ നേതൃ ത്വത്തിലാണ് അവരുടെ മുപ്പത്തിയാറാമത് കണ്‍വന്‍ഷന്‍ ലേബര്‍ഡേ വീക്കെന്‍ഡില്‍ ഫിലഡല്‍ഫിയയില്‍ നടക്കുക.

സാമൂഹ്യപ്രവര്‍ത്തനത്തില്‍ എക്കാലവും സജീവമായ ഫോമ മുന്‍ ജനറല്‍ സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസിന്റെ പത്നിയും ഡോക്ടറുമായ മറീന ഗ്ളാഡ്സണ്‍ ഡോക്ടര്‍മാരുടെ സംഘടനയ്ക്കു പിന്നാലെ തന്നെ ഇന്ത്യ പ്രസ്ക്ളബിന്റെ ഷിക്കാഗോ കോണ്‍ഫറന്‍സ് സ്പോണ്‍സറായി. ഈ തീരുമാനത്തിന് രണ്ടാം ആലോചനയും വേണ്ടി വന്നില്ല ഡോ. മറീനക്ക്. മുമ്പ് 2008 ല്‍ ചിക്കാഗോയിലും 2009 ല്‍ ന്യൂജേഴ്സിയിലും നടന്ന കോണ്‍ഫറന്‍സുകള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് നല്‍കിയ മറീനയും ഗ്ളാഡ്സണ്‍ വര്‍ഗീസും ഇന്ത്യ പ്രസ്ക്ളബുമായി എക്കാലവും മികച്ച ബന്ധം പുലര്‍ത്തുന്നു. ചിക്കാഗോയിലെ വിസ്റ്റ ഹോസ്പിറ്റലില്‍ അ റ്റന്‍ഡിംഗ് ഫിസിഷ്യനായ മറീന ഗ്ളാഡ്സണ്‍ ലിന്‍ഡന്‍ഹേസ്റ്റില്‍ സ്വന്തമായി ക്ളിനിക്കും നടത്തുന്നുണ്ട്. സൌഹൃദത്തിന്റെ അരങ്ങായ ഇന്ത്യ പ്രസ്ക്ളബുമായ സഹകരിക്കാന്‍ എന്നും സന്തോഷമാണുള്ളതെന്നു ഡോ. മറീന പറയുന്നു.

അമേരിക്കയിലെ ഏക മലയാളം ചാനലായ മലയാളം ടെലിവിഷന്റെ അമരം കാക്കുന്ന മൂന്നുപേര്‍ ഇന്ത്യ പ്രസ്ക്ളബ്ബിനു സ്പോണ്‍സര്‍ഷിപ്പ് വാഗ്ദാനം ചെയ്തപ്പോള്‍ രണ്ടു കാര്യങ്ങളാണ് ശ്രദ്ധേയമായത്. ഒന്ന് മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മക്ക് ഇന്ത്യ പ്രസ്ക്ളബിന്റെ ഭാഗമായ മലയാളം ടെലിവിഷന്റെ സ്നേഹസമ്മാനം. രണ്ട് ഇതിന്റെ സാരഥികളായ ജോണ്‍ ടൈറ്റസ്, ബേബി ഊരാളില്‍, വര്‍ക്കി ഏബ്രഹാം എന്നിവര്‍ ഇന്ത്യ പ്രസ്ക്ളബുമായി പുലര്‍ത്തുന്ന ഇഴയടുപ്പമുളള സൌഹൃദം. ഇന്ത്യ പ്രസ്ക്ളബിന്റെ ഇക്കാലമത്രയും നടന്നിട്ടുള്ള എല്ലാ പരിപാടികള്‍ക്കും പിന്തുണ നല്‍കിയിട്ടുളള ഇവരില്‍നിന്നു മാധ്യമ പ്രവര്‍ത്തകര്‍ സ്നേഹത്തിന്റെ റവന്യൂ അളവില്ലാതെ നേടിയിട്ടുണ്ട്.

ജോണ്‍ ടൈറ്റസും ബേബി ഊരാളിലുമാകട്ടെ ഫോമയുടെ മുന്‍ പ്രസിഡന്റുമാരുമാണ്. ഫൊക്കാനയില്‍നിന്നു വേര്‍പെട്ടു ഫോമ രൂപവത്കൃതമായപ്പോള്‍ അതിന്റെ അമരത്തെത്തിയ ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തിലാണ് സംഘടന ഇത്രയും ശക്തിപ്രാപിച്ചത്. ടൈറ്റസിന്റെ സേവനം ഫോമയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായിരുന്നു എന്ന് എപ്പോഴും പറഞ്ഞിട്ടുളള ബേബി ഊരാളില്‍ തുടര്‍ന്ന് പ്രസിഡന്റായപ്പോള്‍ കാര്യനിര്‍വഹണത്തിന്റെ വിസ്മയങ്ങള്‍ സംഘടനയില്‍ ദര്‍ശിക്കാനായി. മൂവരും ചേര്‍ന്ന് അമേരിക്ക യിലെ ആദ്യമായി ഒരു മലയാളം ചാനല്‍ തുടങ്ങിയപ്പോള്‍ അതിന്റെ സാധ്യതകളെക്കുറിച്ചു പലരും സംശയം പ്രകടിപ്പിച്ചെങ്കിലും ബിസിനസില്‍ വിജയം മാത്രം കണ്ടിട്ടുളള ഇവര്‍ ദൃശ്യമാധ്യമരംഗത്തും തങ്ങളുടെ വിജയചരിത്രം ആവര്‍ത്തിച്ചു.

വിമാനങ്ങളുടെ നിര്‍മാണത്തിലും അറ്റകുറ്റ പണികളിലും സേവനം നല്‍കുന്ന സിയാറ്റില്‍ ആസ്ഥാനമായ എയ്റോ കണ്‍ട്രോള്‍സ് എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റും സിഇഒയുമാണു ജോണ്‍ ടൈറ്റസ്. മില്യണുകളുടെ ഇടപാടുകള്‍ നടത്തുന്ന എയ്റോ കണ്‍ട്രോള്‍സ് സാരഥിയായ ജോണ്‍ ടൈറ്റസ് മുഖ്യധാരാ ബിസിനസ് സമൂഹത്തില്‍ വെന്നിക്കൊടി പാറിച്ച ചുരുക്കം മലയാളികളിലൊരാളാണ്.

ക്ളിനിക്കല്‍ ലബോറട്ടറി ബിസിനസ് രംഗത്തളള ബേബി ഊരാളില്‍ ഹൂസ്റണ്‍, ന്യൂയോര്‍ക്ക്, ഡാളസ് എന്നിവിടങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉടമയാണ്. സാമൂഹ്യരംഗത്തും സാമുദായിക രംഗത്തും ഒരുപോലെ സാന്നിധ്യമറിയിച്ചിട്ടുളള ബേബി ഊരാളില്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെസിസിഎന്‍എ) പ്രസിഡന്റായിരുന്നു. മലയാളം ടെലിവിഷന്‍ ചാനലിന്റെ സിഇഒയുമായ അദ്ദേഹം അമേരിക്കയിലെ മലയാള മാധ്യമരംഗത്തിന്റെ വളര്‍ച്ചക്കും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെടുന്ന ബേബി ഊരാളില്‍ എല്ലാ സമുദായങ്ങളുമായും ആരോഗ്യകരമായ ബന്ധം അദ്ദേഹം കാത്തുസൂക്ഷിക്കുന്നു.

ന്യൂയോര്‍ക്ക് ആസ്ഥാനമായുളള എറിക് ഷൂ കമ്പനിയുടെ സാരഥിയായ വര്‍ക്കി ഏബ്രഹാം ബാങ്കിംഗ് രംഗത്തും തന്റെ സാന്നിധ്യമറിയിക്കുകയും വിജയക്കൊടി പാറിക്കുകയും ചെയ്തിട്ടുണ്ട്. ഹാനോവര്‍ കമ്മ്യൂണിറ്റി ബാങ്കിന്റെ ഡയറക്ടറായ വര്‍ക്കി ഏബ്രഹാമിനു നാട്ടിലെ രാഷ്ട്രീയരംഗവുമായും അടുത്ത ബന്ധമുണ്ട്. വലതുപക്ഷമെന്നോ ഇടതുപക്ഷമെന്നോ വ്യത്യാസമില്ലാതെ അമേരിക്കയിലെത്തുന്ന കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കളും വര്‍ക്കി എബ്രഹാമിന്റെ ആതിഥ്യം സ്വീകരിക്കുന്നു.

തികഞ്ഞ വളളംകളി പ്രേമിയായ അദ്ദേഹം എല്ലാവര്‍ഷവും ആറന്മുള വളളംകളിക്കായി നാട്ടിലെത്തും. ആറന്മുളള വളളംകളി സംഘാടക സമിതിയുടെ നേതൃത്വവും വര്‍ക്കി ഏബ്രഹാം വഹിക്കുന്നു.

ടാക്സ് കണ്‍സള്‍ട്ടന്റും ഫിനാന്‍ഷ്യല്‍ അഡ്വൈസറുമായ ജയിന്‍ ജേക്കബ് സിപിഎയുടെ കണക്കു പുസ്തകത്തില്‍ ഇന്ത്യ പ്രസ്ക്ളബിന്റെ പേരുണ്ടാവില്ല. ആ കണക്കുപുസ്തകം ജോലിയുടെ ഭാഗമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇന്ത്യ പ്രസ്ക്ളബ്ബ് പക്ഷേ ജയിനിന്റെ മനസിലാണ് ഇടം നേടിയിരിക്കുന്നത്. 2009 ന്യൂജേഴ്സി കോണ്‍ഫറന്‍സ് മുത ല്‍ 2014 ല്‍ നടന്ന മാധ്യമശ്രീ പുരസ്കാര പദ്ധതി വരെയുളള ദൌത്യങ്ങള്‍ക്ക് അകമഴിഞ്ഞു പിന്തുണച്ചിട്ടുള്ള ജയിന്‍ ഇന്ത്യ പ്രസ്ക്ളബ്ബിന്റെ ഫ്രണ്ട്ഷിപ്പ് ലിസ്റ്റില്‍ ഒന്നാം നിരക്കാരനുമാണ്.

ന്യൂജേഴ്സിയിലെ വ്യവസായപ്രമുഖനും സാമൂഹ്യപ്രവര്‍ത്തകനുമായ മാധവന്‍ നായര്‍ ഇന്ത്യ പ്രസ്ക്ളബ്ബ് കോണ്‍ഫറന്‍സ് സ്പോണ്‍സറായപ്പോള്‍ ട്രൈസ്റ്റേറ്റ് ബിസിനസ് സമൂഹത്തിന്റെ പിന്തുണ കൂടിയായി അത്. മലയാളി ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് മാധവന്‍ നായരുടെ സ്പൊണ്‍സര്‍ഷിപ്പിനെ ബിസിനസ് സമൂഹത്തിന്റെ പിന്തുണയായി ഇന്ത്യ പ്രസ്ക്ളബ്ബ് കാണുന്നത്.

സാമൂഹ്യ സാംസ്കാരിക മേഖലയില്‍ സജീവ സാന്നിധ്യമായ മാധവന്‍ നായര്‍ ഇത് രണ്ടാം പ്രാവശ്യമാണ് ഇന്ത്യ പ്രസ്ക്ളബ്ബ് കോണ്‍ഫറന്‍സ് സ്പോണ്‍സറാവുന്നത്. സംഘടനാ പ്രവര്‍ത്തനത്തിന്റെ ശക്തിയറിയാവുന്ന മാധവന്‍ നായര്‍ നാമം എന്ന സംഘടനയുടെ സ്ഥാപകനും ഫൊക്കാനയിലെ ശക്തനായ നേതാവുമാണ്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ അടുത്ത സുഹൃത്തും അഭ്യുദയാകാംക്ഷിയുമാണ്.

അമേരിക്കയിലെ മലയാള മാധ്യമരംഗത്തിന് അതിരുകളില്ലാത്ത സംഘ ബോധം പകര്‍ ന്ന ഇന്ത്യ പ്രസ്ക്ളബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമതു ദേശീയ കോണ്‍ഫറന്‍സ് നവംബര്‍ 19, 20, 21 തീയതികളില്‍ ഷിക്കാഗോയിലാണ് നടക്കുക. പ്രവാസ മലയാള ജീവി തത്തിന്റെ നടുമുറ്റമെന്ന് വിശേഷിപ്പിക്കാവുന്ന ഷിക്കാഗോയിലെ ഗ്ളെന്‍വ്യൂവിലുളള വിന്‍ധം ഹോട്ടലാണു മാധ്യമമുന്നേറ്റത്തിന്റെ ആറാം കോണ്‍ഫറന്‍സിനു തട്ടകമൊരുക്കുന്നത്.

ഗവണ്‍മെന്റ്ചീഫ്വിപ്പും ഇരിങ്ങാലക്കുട എംഎല്‍എയുമായ തോമസ് ഉണ്ണിയാടന്‍, റാന്നിയുടെ ജനപ്രതിനിധിയും പത്രപ്രവര്‍ത്ത കനുമായിരുന്ന രാജു എബ്രഹാം എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്ന കോണ്‍ഫ റന്‍സ് മാധ്യമരംഗത്തെ പുകള്‍പെറ്റവരാണ് നയിക്കുന്നത്.

കേരള മീഡിയ അക്കാഡമി ചെയര്‍മാനും ദീപിക ലീഡര്‍ റൈറ്ററുമായ സെര്‍ജി ആന്റണി, കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, മനോരമ ഓണ്‍ലൈന്‍ കണ്ടന്റ് കോര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ് എന്നിവരാണ് കോണ്‍ഫറന്‍സിലെ സെമിനാറുകള്‍ നയിക്കുന്ന മാധ്യമ പ്രതിഭകള്‍.