ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ 40 മണിക്കൂര്‍ ആരാധന സമാപിച്ചു
Wednesday, June 10, 2015 5:13 AM IST
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിവസമായ ജൂണ്‍ നാലിനു (വ്യാഴാഴ്ച) വൈകുന്നേരം 6.30 നുള്ള ദിവ്യബലിയോടെ ആരംഭിച്ച ആരാധന, ജൂണ്‍ ഏഴിനു ഞായറാഴ്ച വൈകുന്നേരം സമാപിച്ചു.

ഞായറാഴ്ച വൈകുന്നേരം അഞ്ചിനു ഷിക്കാഗോ സെന്റ് തോമസ് രൂപത വികാരി ജനറാളും ക്നാനായ റീജിയണ്‍ ഡയറക്ടറുമായ മോണ്‍ തോമസ് മുളവനാലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യകാരുണ്യ പ്രദക്ഷിണവും, തുടര്‍ന്ന് ഷിക്കാഗോ സെന്റ് തോമസ് രൂപത പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി, ഫൊറോന വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് എന്നിവരുടെ സഹകാര്‍മികത്വത്തിലുമുള്ള ദിവ്യബലിയോടു കൂടെ കഴിഞ്ഞ നാലു ദിവസമായി ഭക്തിപുരസരം നടന്നുവന്ന ആരാധന സമാപിച്ചു.

ആരംഭദിനത്തില്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യകാര്‍മികനായിരുന്നു. വെള്ളിയാഴ്ചയിലെ ദിവ്യബലിയില്‍ ഫാ. സാബു മാലിതുരുത്തേലും, ശനിയാഴ്ച രാവിലെ നടന്ന ദിവ്യബലിയില്‍ ഫാ. ബാബു മഠത്തിപ്പറമ്പിലും കാര്‍മികത്വം വഹിച്ചു. വിവിധ കൂടാരയോഗങ്ങള്‍, മിനിസ്ട്രികള്‍, ജീസസ് യൂത്ത്, സെ. തോമസ് കത്തീഡ്രല്‍ പള്ളി, സഹോദര ഇടവകയായ സെന്റ് മേരീസ്, മതബോധന വിദ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ആരാധന നടന്നു.

വചനപ്രഘോഷണങ്ങള്‍ക്ക് മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്, മോണ്‍. തോമസ് മുളവനാല്‍, ഫാ. എബ്രാഹം മുത്തോലത്ത്, അസി. വികാരി ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. സാബു മാലിതുരുത്തേല്‍, ഫാ. പോള്‍ ചാലിശേരി, ഫാ. ബാബു മഠത്തിപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ജോര്‍ജ് പുള്ളോര്‍ക്കുന്നേല്‍, ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവരും, സേക്രഡ് ഹാര്‍ട്ട് പ്രാര്‍ത്ഥന ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ ജോസ് താഴത്തുവെട്ടത്ത് എന്നിവര്‍ മറ്റു ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി. ക്നാനായ വോയിസ് ദിവ്യകാരുണ്യ പ്രദക്ഷിണം, ദിവ്യബലി തുടങ്ങിയ തിരുക്കര്‍മങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: ബിനോയി സ്റീഫന്‍ കിഴക്കനടി