ഇല്ലിനോയി മലയാളി അസോസിയേഷന്‍ തെരഞ്ഞെടുപ്പ് ജൂണ്‍ 27ന്
Wednesday, June 10, 2015 5:12 AM IST
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ 2015-16 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ജൂണ്‍ 27നു (ശനിയാഴ്ച) മൌണ്ട് പ്രോസ്പെക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ വച്ചു നടത്തും.

ജൂണ്‍ ആറാം തീയതി (ശനിയാഴ്ച) അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ അനില്‍കുമാര്‍ പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ കാര്യാലോചനായോഗത്തില്‍വച്ചാണു തീരുമാനമായത്. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനു മൂന്നംഗ ഇലക്ഷന്‍ കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി. അനില്‍കുമാര്‍ പിള്ളയാണു ചെയര്‍മാന്‍. മറിയാമ്മ പിള്ളയും, ജോയി ചെമ്മാച്ചേലും കമ്മിറ്റി അംഗങ്ങളായിരിക്കും.

നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 20 (ശനിയാഴ്ച) രാത്രി എട്ടാണ്. നോമിനേഷനുകള്‍ അനില്‍കുമാര്‍ പിള്ളയുടെ പേരില്‍ 4900 ഒീംമൃറ ട, ടസീസശല എന്ന വിലാസത്തില്‍ അയച്ചുകൊടുക്കേണ്ടതാണ്. നോമിനേഷന്‍ ഫോമുകള്‍ ആവശ്യമുള്ളവര്‍ 847 674 7694 എന്ന ഫോണ്‍ നമ്പരില്‍ അനില്‍കുമാര്‍ പിളളയെ ബന്ധപ്പെടേണ്ടതാണ്. അനില്‍കുമാര്‍ പിള്ള, മറിയാമ്മ പിള്ള, ചന്ദ്രന്‍ പിള്ള, ജോയി ചെമ്മാച്ചേല്‍, സാം ജോര്‍ജ്, ബേസില്‍ പെരേര, ജോസി കുരിശിങ്കല്‍, രാജു പാറയില്‍, കുര്യന്‍ തുരുത്തിക്കര എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു. അന്തരിച്ച കോട്ടയം ജോസഫിന്റെ സ്മരണയ്ക്കുള്ള വേദികൂടിയായി അസോസിയേഷന്‍ ആലോചനായോഗം.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം