കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ ഹൂസ്റണില്‍ വന്‍ വിജയത്തിലേക്ക്
Wednesday, June 10, 2015 5:10 AM IST
ഹൂസ്റണ്‍: ഡാളസില്‍ നടക്കുന്ന എട്ടാമതു കെഎച്ച്എന്‍എ കണ്‍വന്‍ഷനിലേക്ക് ഹൂസ്റനിലും സമീപപ്രദേശങ്ങളിലും നിന്നു രജിസ്ട്രേഷന്‍ ശക്തമായി പുരോഗമിക്കുന്നു. രജിസ്ട്രേഷന്‍ ജൂണ്‍ പത്തിനു അവസാനിക്കുമ്പോള്‍ കുറഞ്ഞത് അമ്പതു രജിസ്ട്രേഷനിലേക്കെത്തുകയാണ് ഹൂസ്റന്‍ പ്രദേശം. കഴിഞ്ഞ തവണത്തേക്കാള്‍ അഞ്ചിരട്ടിയോളം വരുമിത്. ഇത്തവണ സമീപനഗരങ്ങള്‍ക്കു പുറമേ ബ്യുമൊന്റ്, പോര്‍ട്ട് ആര്‍തര്‍ പോലെയുള്ള പ്രദേശങ്ങളിലും കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ വിജയകരമായി നടന്നു.

കേരള ഹിന്ദു സൊസെറ്റി, ഗ്രേറ്റര്‍ ഹൂസ്റന്‍ എന്‍എസ്എസ്, ശ്രീനാരായണ മിഷന്‍ ഉള്‍പ്പടെ വിവിധ സംഘടനകള്‍ കണ്‍വന്‍ഷനു പിന്തുണ അറിയിക്കുകയും വിജയാശംസകള്‍ നേരുകയും ചെയ്തു. വിവിധ പാക്കേജുകളിലായി കെഎച്ച്എന്‍എ പ്രസിദ്ധീകരിച്ച രജിസ്ട്രേഷന്‍ ആണു ജൂണ്‍ പത്തിന് അവസാനിക്കുന്നത്. അതിനു ശേഷമുള്ള രജിസ്ട്രേഷനുകളുടെ നിരക്കുകള്‍ കണ്‍വന്‍ഷന്‍ നടക്കുന്ന ഹയാട്ട് റീജന്‍സിയിലെ റൂം ലഭ്യത അനുസരിച്ചു വ്യത്യാസം വരും. ഓണ്‍ലൈന്‍ ആയി രജിസ്ടര്‍ ചെയ്യാന്‍ ംംം .ിമാമവമ .ീൃഴ സന്ദര്‍ശിക്കുക .കൂടുതല്‍ വിവരങ്ങള്‍ക്ക് :രഞ്ജിത് നായര്‍ (5516891543),എ പി ഹരിദാസ് ( 9724621479). രഞ്ജിത് നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം